
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശം ആരംഭിച്ചു: പ്രധാനമന്ത്രി യു.എസി.ലേയ്ക്കു പുറപ്പെട്ടു
തേർഡ് ഐ ബ്യൂറോ
ന്യൂയോർക്ക്: ഔദ്യോഗിക സന്ദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് പുറപ്പെട്ടു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി പോയത്.
ജോ ബൈഡൻ പ്രസിഡന്റായതിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ യുഎസ് സന്ദർശനമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബർ 23ന് ഇന്ത്യ- യുഎസ് ഉദയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരീസ് എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തും.
സെപ്റ്റംബർ 24 ന് ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ ചതുരാഷ്ട്ര സുരക്ഷാ കൂട്ടായ്മയായ ‘ക്വാഡ് ‘ ഉന്നതതല യോഗത്തിൽ പങ്കെടുക്കും. ജോ ബൈഡൻ, നരേന്ദ്ര മോദി എന്നിവർക്കു പുറമേ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിത സുഗ എന്നിവരും പങ്കെടുക്കും.
സെപ്റ്റംബർ 25 ന് യുഎൻ പൊതുസഭയെ മോദി അഭിസംബോധന ചെയ്യും. ‘കോവിഡിൽ നിന്നു പ്രതീക്ഷയോടെ അതിജീവനം’
എന്നതാണ് ഇത്തവണത്തെ പ്രമേയം. 109 രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പ്രധാനമന്ത്രിയുടെ സന്ദർശന സംഘത്തിലുണ്ട്.
6 മാസത്തെ ഇടവേളക്കു ശേഷമുള്ള ആദ്യ വിദേശയാത്രയാണിത്. കോവിഡ് വ്യാപനം മൂലം 2020 പ്രധാനമന്ത്രി വിദേശയാത്രകൾ നടത്തിയില്ല. 2019 നവംബറിൽ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസിലിൽ പോയതാണ് ഏഷ്യക്കു പുറത്തുള്ള അവസാന യാത്ര.
കഴിഞ്ഞ മാർച്ചിൽ ബംഗ്ലാദേശിലേക്കാണ് പ്രധാനമന്ത്രി അവസാന വിദേശയാത്ര നടത്തിയത്. ഇത്തവണ യാത്ര എയർ ഇന്ത്യ വൺ ബോയിംഗിൽ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രക്കായി യുഎസിൽ നിന്നു വാങ്ങിയ എയർ ഇന്ത്യ വൺ ബോയിംഗ് 777-300 വിമാനത്തിലാണ് നരേന്ദ്ര മോദിയുടെ യാത്ര. മിസൈൽ രക്ഷാകവചം ഉൾപ്പെടെയുള്ള സംവിധാനമാണ് വിമാനത്തിന്റെ പ്രത്യേകത.
8,400 കോടി രൂപയ്ക്ക് രണ്ടു വിമാനങ്ങളാണ് കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യ വാങ്ങിയത്. അഫ്ഗാൻ വ്യോമമാർഗം ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ വിമാനയാത്ര. 15 മണിക്കൂർ ദൈർഘ്യമാണ് വിമാനം ഇന്ത്യയിൽ നിന്ന് യുഎസിൽ എത്താൻ എടുക്കുന്ന സമയം.