video
play-sharp-fill

പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം ഉയര്‍ത്തും; 36 ദിവസത്തെ സമരം ഒത്തുതീര്‍പ്പായി

പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം ഉയര്‍ത്തും; 36 ദിവസത്തെ സമരം ഒത്തുതീര്‍പ്പായി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും സമരം ഒത്തുതീര്‍പ്പായി.

ഓണറേറിയം കൂട്ടിനല്‍കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രീ പ്രൈമറി അധ്യാപകരെയും ആയമാരെയും ശമ്പള പെന്‍ഷന്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നത് പ്രത്യേകം പഠിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. സംസ്ഥാനത്ത് 2891 പ്രീ പ്രൈമറി അധ്യാപകരും 1965 ആയമാരുമാണുള്ളത്. 12,500 രൂപയാണ് അധ്യാപകര്‍ക്ക് ഇപ്പോള്‍ കിട്ടുന്ന ഓണറേറിയം.

സെക്രട്ടറിയേറ്റിന് മുന്നില്‍ 36 ദിവസം നീണ്ടു നിന്ന രാപ്പകല്‍ സമരത്തിന് ഒടുവിലാണ് പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ആവശ്യങ്ങളില്‍ തീരുമാനമായത്. ആള്‍ കേരള പ്രീ പ്രൈമറി ടീച്ചേര്‍സ് ആന്‍ഡ് ആയാസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം.

ശമ്പള, പെന്‍ഷന്‍ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുക, അവധി ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.