video
play-sharp-fill
പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ പുറത്താക്കണം ; വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ പുറത്താക്കണം ; വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സഹപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം നടത്തി ആക്രമിച്ചെന്ന പരാതിയിൽ റിമാൻഡിൽകഴിയുന്ന രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം.

തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലേക്ക് മാർച്ച് നടത്തിയാണ് പ്രതിഷേധിച്ചത്.സെക്രട്ടേറിയറ്റിന് മുന്നിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. നിരവധി പുരുഷ മാധ്യമപ്രവർത്തകരും പ്രതിഷേധക്കാർക്ക് പിന്തുണയുമായെത്തി. സെക്രട്ടറി രാധാകൃഷ്ണനെ തൽസ്ഥാനത്ത് നിന്നും പ്രസ്‌ക്ലബ്ബ് പുറത്താക്കാത്തതിൽ പ്രതിഷേധിച്ച് അംഗത്വം ഉപേക്ഷിക്കുന്നതായി മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്‌കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമപ്രവർത്തകയെയും കുടുംബത്തെയും സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ചെന്ന പരാതിയിൽ എം. രാധാകൃഷ്ണൻ ഇപ്പോൾ റിമാൻഡിലാണ്. മാധ്യമപ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കും ആവശ്യങ്ങൾക്കുമൊടുവിൽ തിരുവനന്തപുരം പ്രസ് ക്ലബിൽനിന്നാണ് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാധ്യമസ്ഥാപനം രാധാകൃഷ്ണനെ ജോലിയിൽ നിന്നും പുറത്താക്കിയിരുന്നു.

വാർത്തകളുടെ അടിസ്ഥാനത്തിൽ എം. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ വനിത കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.