കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഓട്ടോറിഷ ഡ്രൈവർക്ക്
സ്വന്തം ലേഖകൻ
പുനലൂർ: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പുനലൂരിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക്. മാവിള അരീപ്ലാച്ചി ജിബിൻ ഭവനിൽ എം. ജോസഫിന്. കെ.വൈ. 208079 -ാം നമ്പർ ടിക്കറ്റിനാണ് സമ്മാനം. സ്ഥിരമായി ടിക്കറ്റുകൾ വാങ്ങുന്ന ജോസഫ് എട്ടു വർഷമായി പുനലൂരിലെ ചെമ്മന്തൂർ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്നു.
കാനറ ബാങ്ക് പുനലൂർ ശാഖയിൽ നിന്ന് വായ്പയെടുത്താണ് ഓട്ടോ വാങ്ങിയത്. നേരത്തെ വാടകയ്‌ക്കെടുത്ത വണ്ടി ഓടിക്കുകയായിരുന്നു. കരവാളൂർ അടുക്കളമൂലയിൽ ഭാര്യയും മൂന്നു മക്കളുമൊത്ത് വാടകയ്ക്കു താമസിക്കുന്ന ജോസഫിന് സ്വന്തമായി വീടാണ് ആദ്യത്തെ ആഗ്രഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുനലൂരിലെ കെ.വൈ. ലോട്ടറി ഏജൻസിയിൽ നിന്ന് പവർ ഹൗസ് ജംഗ്ഷനിലെ ലോട്ടറി വിൽപ്പനക്കാരനായ മുരളീധരൻ വില്പനയ്‌ക്കെടുത്ത ടിക്കറ്റിലൂടെയാണ് ജോസഫിനു ഭാഗ്യം തെളിഞ്ഞത്.
Third Eye News Live
0