വാഗമണ്ണിലെ 12 വ്യാജ പട്ടയങ്ങൾ റദ്ദാക്കാൻ നിർദ്ദേശം ; കൈയ്യേറ്റ ഭൂമികൾ തിരിച്ചു പിടിക്കാനൊരുങ്ങി സർക്കർ

വാഗമണ്ണിലെ 12 വ്യാജ പട്ടയങ്ങൾ റദ്ദാക്കാൻ നിർദ്ദേശം ; കൈയ്യേറ്റ ഭൂമികൾ തിരിച്ചു പിടിക്കാനൊരുങ്ങി സർക്കർ

 

സ്വന്തം ലേഖിക

ഇടുക്കി : വാഗമണ്ണിലെ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാന സർക്കാർ നടപടി ആരംഭിച്ചു. 12 വ്യാജ പട്ടയങ്ങൾ റദ്ദാക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി. വ്യവസായി ജോളി സ്റ്റീഫൻ കയ്യേറിയ 55 ഏക്കർ ഭൂമിയാണ് തിരിച്ചുപിടിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

1987ലാണ് ജോളി സ്റ്റീഫൻ ഭൂമി കയ്യേറിയത്.അന്നത്തെ റവന്യു ഉദ്യോഗസ്ഥറുടെ സഹായത്തോടെ ഈ ഭൂമിക്ക് വ്യാജ പട്ടയങ്ങൾ ഉണ്ടാക്കിയ വ്യവസായി പട്ടയങ്ങൾ
സാങ്കൽപിക ആളുകളുടെ പേരിൽ ഭൂമി പ്ലോട്ടുകളായി മുറിച്ച് വിൽക്കുകയാരിന്നു. ഈ ഭൂമിയിൽ നിലവധി റിസോർട്ടുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഗമൺ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സെബാസ്റ്റിനും മുൻ ഭാര്യ ഷേർളിയും 56 ഏക്കർ ഭൂമിയാണ് വാഗമണ്ണിൽ വാങ്ങിയത്. ഇതിൽ പത്തരയേക്കർ ഭൂമി രജിസ്റ്റർ ചെയ്തത് ഷേർളിയുടേയും അനുജത്തിയുടെയും പേരിലായിരുന്നു.

1998ൽ ഇവർ വിവാഹമോചിതരായി. തുടർന്ന് 2010ലാണ് ഷേർളി തന്റെ സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കേസ് കൊടുക്കുന്നത്. പീരുമേട് കോടതിയിൽ
നിന്നും കട്ടപ്പന സബ് കോടതിയിൽ നിന്നും അനുകൂല വിധിയുമുണ്ടായി.
സർവ്വേ കമ്മീഷൻ സ്ഥലം അളന്ന് തിരിക്കുകയും ചെയ്തു. പിന്നാലെ ജോളി സെബാസ്റ്റിൻ ഹൈക്കോടതിയിൽ കേസ് കൊടുത്തു. ഈ കേസ്നടന്നുകൊണ്ടിരിക്കെ വ്യാജ പട്ടയങ്ങളുണ്ടാക്കി പത്തരയേക്കർ പ്ലോട്ടുകളാക്കി മുറിച്ചുവിറ്റെന്നായിരുന്നു ഷേർളിയുടെ പരാതി.

56 ഏക്കർ സ്ഥലത്തിന്റെ മറവിൽ ഇതോട് ചേർന്നുള്ള 55 ഏക്കർ സർക്കാർ ഭൂമി ജോളി സെബാസ്റ്റിൻ കയ്യേറിയെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പതിനഞ്ച് വ്യാജ പട്ടയങ്ങളുണ്ടാക്കിയായിരുന്നു ഈ വമ്പൻ
ഭൂമി തട്ടിപ്പ്.

Tags :