
ടുണീഷ്യ: പ്രണയത്തെ സംബന്ധിച്ച് പലതരം നിർവചനങ്ങളുണ്ട്. പ്രണയത്തിന് കണ്ണില്ല എന്നതാണ് അവയിലൊന്ന്. കാലദേശഭേദവും പ്രായവും പ്രണയത്തെ തടയാൻ പര്യാപ്തമല്ല.
ഇക്കാര്യങ്ങളെല്ലാം സത്യമാണെന്ന് പറയുന്ന ദമ്പതികളാണ് ബ്രിട്ടീഷുകാരിയായ ക്രിസ്റ്രിൻ
ഹൈകോക്സും ഭർത്താവ് ടുണിഷ്യൻ സ്വദേശിയായ ഹംസ ഡ്രിടിയും. 74 വയസുള്ള ക്രിസ്റ്റീനയുടെ രണ്ടാം ഭർത്താവിന് തന്റെ മകനെക്കാള്‍ പ്രായം കുറവാണ്! 40 വയസാണ് ക്രിസ്റ്റീനയുടെ ഭർത്താവ് ഹംസയുടെ പ്രായം. ക്രിസ്റ്റീനയുടെ ആദ്യ ബന്ധത്തിലെ മൂത്ത മകന് 41 വയസാണുള്ളത്.
വെറുതെ ഒരാവേശത്തിന് വിവാഹം കഴിച്ച് വേർപിരിയാനും ദമ്പതികള്‍ തയ്യാറായില്ല. തങ്ങളുടെ ദാമ്പത്യത്തിന്റെ മഹത്തായ അഞ്ചാം വർഷത്തിലൂടെയാണ് ദമ്പതികള്‍ കടന്നു പോകുന്നത്. രണ്ട് വ്യത്യസ്ത രാജ്യക്കാരായ ഇരുവരും പ്രണയത്തിലായതും വിവാഹിതരായതും സിനിമാ കഥകളെ പോലും വെല്ലുന്നതരത്തിലാണ്. ആ കഥ ഇങ്ങനെ…

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018ല്‍ ഓണ്‍ലൈൻ ക്ലാസില്‍ ഇംഗ്ലീഷ് പഠിക്കാൻ ചേർന്നതായിരുന്നു ഹംസ. ഇംഗ്ലണ്ട് സ്വദേശിയായ ക്രിസ്റ്റിൻ ആയിരുന്നു അദ്ധ്യാപിക. ഈ പരിചയം പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. പരിചയപ്പെട്ട് ആറ് ആഴ്ചകള്‍ കഴിഞ്ഞതും ക്രിസ്റ്റിൻ ടുണിഷ്യയിലേക്കെത്തി. 2020 ഡിസംബറില്‍ ടുണിഷ്യയില്‍ വച്ചായിരുന്നു വിവാഹം. 2021ല്‍ ക്രിസ്റ്റിൻ ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്തു.
ക്രിസ്റ്റിൻ നേരത്തെ വിവാഹം കഴിച്ചിരുന്നു. പിന്നീട് വിവാഹമോചനം നേടി. ഈ ബന്ധത്തില്‍ ഇവർക്ക് മക്കളുണ്ട്. ഇതില്‍ ഒരു മകന് ഹംസയെക്കാള്‍ ഒരു വയസ് കൂടുതലാണ്. മക്കളും അമ്മയുടെ ആഗ്രഹത്തിനൊപ്പം നിന്നു. തുടക്കത്തില്‍ പലരും നെറ്റിചുളിച്ചെങ്കിലും ഹംസയുടെ നന്മ മനസിലാക്കിയതും അവരെല്ലാം ഈ വിവാഹത്തെ പിന്തുണച്ചു. വിവഹത്തിന് ശേഷം ടുണിഷ്യയില്‍ തന്നെയാണ് ഇവർ കുടുംബസമേതം താമസിക്കുന്നതും. 2024 ഡിസംബറില്‍ ഇവർ നാലാംവിവാഹ വാർഷികം ആഘോഷിച്ചു.



