play-sharp-fill
വിവാഹേതര ഡേറ്റിങ് ആപ്പ് ; എട്ട് ലക്ഷം ഇന്ത്യക്കാർ പങ്കാളികളെ വഞ്ചിക്കുന്നതായി റിപ്പോർട്ട്

വിവാഹേതര ഡേറ്റിങ് ആപ്പ് ; എട്ട് ലക്ഷം ഇന്ത്യക്കാർ പങ്കാളികളെ വഞ്ചിക്കുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യക്കാരായ എട്ട് ലക്ഷത്തോളം വിവാഹിതരായ സ്ത്രീകളും പുരുഷൻമാരും വിവാഹേതര ഡേറ്റിങ് ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇതിൽ കൂടുതൽ ബെംഗളൂരുവിലുള്ള ടെക്കികളാണെന്നുമാണ് റിപ്പോർട്ട്.


ജനുവരി അവസാനത്തിൽ കുട്ടികളുടെ ശൈത്യകാല അവധി അവസാനിക്കുകയും ദമ്ബതിമാർ ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്തതോടെ ആപ്പിൽ വൻ തള്ളികയറ്റമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുരുഷൻമാരിൽ കൂടുതലായും ഡേറ്റ് ആപ്പ് ഉപയോഗിക്കുന്നുത് ബെംഗളൂരു, മുംബൈ,കൊൽക്കത്ത, ഡൽഹി, പുണെ, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, അഹമ്മദാബാദ്, ജയ്പുർ, മുംബൈ, ഛണ്ഡീഗഢ്, ലഖ്നൗ, കൊച്ചി, നോയിഡ, വിശാഖ പട്ടണം, നാഗ്പുർ, സൂറത്ത്, ഇൻഡോർ, ഭൂവനേശ്വർ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവരാണ്.

ബെംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, പുണെ, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള സ്ത്രീകളും കൂടുതലായി ആപ്പ് പിന്തുടരുന്നു. പുതുവത്സര ആഘോഷത്തിനിടയിലാണ് ആപ്പിന് ഇത്രയധികം ജനപ്രീതിയുണ്ടായത്. ജനുവരി ആദ്യ വാരത്തിൽ ആപ്പിന്റെ സബ്സ്‌ക്രിപ്പ്ഷനിൽ 300 ശതമാനത്തിന്റെ വളർച്ചയുണ്ടായി.