
കാത്തിരിപ്പ് വിഫലം…. മകന് പേരിടാതെ കാത്തിരുന്നത് രണ്ടു വര്‍ഷം… കൊഞ്ചലുമായി മകന്‍ അടുത്തുവരുമ്പോഴും ആ അമ്മ അതൊന്നുമറിയുന്നുണ്ടായിരുന്നില്ല… പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ രണ്ടു വര്‍ഷമായി കഴിയുന്ന ആ അമ്മ തന്റെ കുഞ്ഞിന്റെ ഓമനമുഖം കാണാനോ പേരുചൊല്ലി വിളിക്കാനോ കഴിയാതെ എന്നന്നേക്കുമായി യാത്രയായി….
സ്വന്തം ലേഖിക
മലപ്പുറം: ഒരു കുടുംബത്തിന്റെ രണ്ടു വര്‍ഷമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ആ അമ്മയും യാത്രയായി.
പ്രസവത്തോടെ രണ്ടു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു മുതുവല്ലൂര്‍ മാനേരി പുളിയങ്ങാടന്‍ കൊറ്റന്റെ മകളും കൊളത്തൂര്‍ സുബാഷിന്റെ ഭാര്യയുമായ പ്രമീള മരണത്തിന് കീഴടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊഞ്ചലുമായി മകന്‍ അടുത്തുവരുമ്പോഴും ആ അമ്മ അതൊന്നുമറിയുന്നുണ്ടായിരുന്നില്ല. അമ്മയുടെ വിളി കേള്‍ക്കാന്‍ ആ മകനും ഭാഗ്യമുണ്ടായില്ല.
2019 ഡിസംബര്‍ 27-നായിരുന്നു പ്രമീള മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവസമയത്ത് വയറിനുള്ളില്‍ രക്തം കട്ടപിടിച്ചുവെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. തുടര്‍ന്നു നല്‍കിയ അനസ്‌തേഷ്യയില്‍ പ്രമീളയ്ക്ക് ബോധം നഷ്ടപ്പെട്ടുകയായിരുന്നു.
മഞ്ചേരിയില്‍ നിന്ന് പ്രമീളയെ തൊട്ടടുത്ത ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും ഒരു മാസത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മാറ്റമൊന്നും സംഭവിച്ചില്ല. അബോധാവസ്ഥയില്‍ പ്രമീള രണ്ടു വര്‍ഷമായി കിടപ്പില്‍ തന്നെ തുടര്‍ന്നു.
ഇതിനിടെ സര്‍ക്കാര്‍ ജോലിയും പ്രമീളയെ തേടിയെത്തി. കഴിഞ്ഞവര്‍ഷം ലാബ് അസിസ്റ്റന്റായി ജോലി ലഭിച്ചതും പ്രമീള അറിഞ്ഞില്ല.
നേരത്തേ, എട്ടു വര്‍ഷത്തോളം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യയായിരുന്നു.
അമ്മ ആദ്യമായി പേരുചൊല്ലി വിളിക്കണമെന്ന ആഗ്രഹത്തില്‍ മകന് പേരിടാതെ കാത്തിരിക്കുകയായിരുന്നു കുടുംബത്തിൻ്റെ പ്രതീക്ഷകളാണ് ഇതോടെ അസ്തമിച്ചത്.