കോട്ടയം ജില്ലയിൽ നാളെ (13 /05/2024) മണർകാട്, ഈരാറ്റുപേട്ട, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (13 /05/2024) മണർകാട്, ഈരാറ്റുപേട്ട, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (13/05/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, ജയ്ക്കോ , മൈക്രോ, വെൽഫാസ്റ്റ്, Bliss Hospital, ചക്കാലയിൽ , അങ്ങാടി, വെസ്കോ ബെറിങ്ടൺ , ഇൻഡസ് ട്രാൻസ്ഫോമറുകളിൽ നാളെ (13.05.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ഏന്നാച്ചിറ,ഫ്രഞ്ച്മുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 13/05/2024 ന് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12 മണിവരെ ഭാഗികമായും, പുറക്കടവ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ പൂർണമായും വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (13/5/24) HT മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.30മുതൽ വൈകിട്ട് 4വരെ കാഞ്ഞിരം കവല, ചേലകുന്ന്, മേലുകാവ് ചർച്ച്, പെരിങ്ങാലി, കോലാനി, എരുമാപ്ര ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മടങ്ങുന്നതാണ്