
കോട്ടയം ജില്ലയിൽ നാളെ (30/ 12 /2024) മണർകാട്, വാകത്താനം, ഏറ്റുമാനൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (30/12/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൃപ, ചിദംബരപ്പടി, സ്കൈലൈൻ സ്റ്റാൻഫോർഡ്, ഹാർഡ് ഫോർഡ് ട്രാൻസ്ഫോമറുകളിൽ നാളെ (30-12-24) ഭാഗികമായി വൈദ്യുതി മുടങ്ങും.
നാളെ (30.12.2024) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാതാ,പച്ചാതോട് എന്നി ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആൽഫ റബ്ബർ, KN റബ്ബർ, കിങ്സ്‌വേ, പാറപ്പുറം, DC ബുക്സ്, പാലമൂട്, പോളച്ചിറ. എന്നീ ട്രാൻസ്ഫോമറുകളിൽ നാളെ (30-12-24) വൈദ്യുതി മുടങ്ങും.
വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള മാളിയ്ക്കടവ് No. 2 ട്രാൻസ്‌ഫോർമർ പരിധിയിൽ 30-12-2024 തിങ്കളാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ.kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചെറുവാണ്ടൂർ യൂണിവേഴ്സിറ്റി ട്രാൻസ്‌ഫോർമർ പരിധിയിൽ 30-12-2024 തിങ്കളാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 .30 മണി വരെ വൈദ്യുതി മുടങ്ങും.
ആതിരമ്പുഴ kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ശ്രീകണ്ഠമംഗലം, കുറ്റിയകവല, പൂഴിക്കാനാട ട്രാൻസ്‌ഫോർമർ പരിധിയിൽ 30-12-2024 തിങ്കളാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷൻ്റെ പരിധിയിൽ വരുന്ന താഴത്തങ്ങാടി No1 ( കുളപ്പുരക്കടവ്) ട്രാൻസ്ഫോർമ്മറിൻ്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ( 30/12/24) 9 മണി മുതൽ 5 മണി വരെ വൈദ്യൂതി മുടങ്ങും