
കോട്ടയം ജില്ലയിൽ നാളെ (04/04/2025) ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, KWA കുടമാളൂർ, കുട്ടപ്പൻ, കുടമാളൂർ, പുളിഞ്ചോട്, പിച്ചനാട്ട്, കിംസ്,NT പോൾ, SITI, വാസുദേവപുരം, ഷേർളി, കരികുളങ്ങര, അമ്പാടി ടവർ, ചെമ്പകശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 04/04/2025 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
നാളെ 04.04.2025, രാവിലെ ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മോർക്കുളങ്ങര ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ 9.00 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
നാളെ (04.04.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും പുന്നൂച്ചിറ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, മക്രോണി, മുക്കാട് എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇളങ്കാവ് , കോയിപ്പുറം, അമ്പലക്കോടി ട്രാൻസ്ഫോർമറുകളുടെ പരിധിൽ നാളെ (04/05/2025 ) രാവിലെ 9 മണി മുതൽ വൈകിട്ട് ആറു വരെ വൈദ്യതി മുടങ്ങുന്നതാണ്.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പുവൻ തുരുത്ത് പി.ഒ. , സെമിത്തേരി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നരം 05:00 വൈദ്യുതി മുടങ്ങും.