വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍ ; നിലമ്പൂര്‍ കോട്ടയം പാസഞ്ചർ ഉൾപ്പെടെയുള്ള ട്രെയിനുകൾ മണിക്കൂറുകളായി വഴിയിൽ പിടിച്ചിട്ടിരിക്കുന്നു
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം നോര്‍ത്തിനും ആലുവയ്ക്കും ഇടയില്‍ വൈദ്യുതു തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകള്‍ മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പടെ രണ്ടുമണിക്കൂറിലേറെ നേരമായി വിവിധ ഇടങ്ങിളിലായി പിടിച്ചിട്ടിരിക്കുന്നത്.
വൈകീട്ട് എറണാകുളം ഭാഗത്ത് ശക്തമായ മഴ പെയ്തിരുന്നു. മഴയ്ക്കിടെ വൈദ്യുതിയില്‍ വന്ന തകരാറാണ് വൈദ്യുതി തകരാറിന് കാരണമെന്നാണ് റെയില്‍വേ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പസ്ര് കളമശേരിയിലും ചെന്നൈ മെയില്‍ എറണാകുളത്തും, നിലമ്പൂര്‍ കോട്ടയം പാസഞ്ചറും വഴിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. 7.40 ന് പുറപ്പെടേണ്ട എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതുവരെയും പുറപ്പെട്ടിട്ടില്ല.
വൈദ്യുതി തകരാറിനെ തുടര്‍ന്ന് ട്രെയിനിനകത്ത് കറന്റ് ഇടയ്ക്ക് ഇടയ്ക്ക് പോകുന്നുണ്ട്. ട്രെയിന്‍ പിടിച്ചിട്ടതോടെ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടിലായി. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായി റെയില്‍വേ അറിയിച്ചു. ഏറെ വൈകാതെ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.