video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (12 /04/2024) വാകത്താനം, പുതുപ്പള്ളി, ഈരാറ്റുപേട്ട  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (12 /04/2024) വാകത്താനം, പുതുപ്പള്ളി, ഈരാറ്റുപേട്ട  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (12/04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പന്നിക്കോട്ടുപാലം, ചക്കഞ്ചിറ, മാമ്പഴക്കുന്ന്, ഓട്ടപുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ ,എന്നീ ഭാഗങ്ങളിൽ 12-04-2024 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെയും, കണ്ട്രാമറ്റം ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വന്ന പയ്യപ്പാടി ട്രാൻസ്ഫോമർ പരിധി നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാസ്സ് ട്രാൻസ്ഫോർമറിൽ 12 -04 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ചോലപ്പള്ളി കമ്പനി, കളപ്പുരയ്ക്കൽപ്പടി, തുണ്ടിപ്പടി, അരീപറമ്പ് അമ്പലം, ഹോമിയോ റോഡ്, മിനി ഇൻഡസ്ട്രിയൽ ഏരിയ, പറപ്പാട്ട് പടി ,ളാക്കാട്ടൂർ അമ്പലം, ശിവാജി നഗർ,MGM സ്കൂൾ, കുറ്റിക്കാട്ട് കവല,കണ്ണാടിപ്പാറ ഭാഗങ്ങളിൽ നാളെ (12.04.2024) രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (12/04/24) രാവിലെ 8.30am മുതൽ വൈകിട്ട് 5pm വരെ HT ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ ചകിണിയാന്തടം, പുതുശ്ശേരി, കുറിഞ്ഞി പ്ലാവ്, കൂട്ടക്കല്ല്, കണ്ടത്തിൽ ജംഗ്ഷൻ, മൂന്നിലവ് ബാങ്ക് എന്നീ സ്ഥലങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.