Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ കഴിഞ്ഞ ഒൻപത് മാസത്തിനിടെ മൂന്നാംതവണയാണ് നടപടി നേരിടുന്നത്. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ തിരുവനന്തപുരം നഗരസഭയായിരുന്നു ആദ്യ രണ്ട് തവണയും നടപടിയെടുത്തത്.

എന്നാൽ അത് പേരിന് മാത്രമായിരുന്നു. നാട്ടുകാരുടെ കണ്ണിൽ രണ്ടാഴ്ച പൂട്ടിയിടുകയും പിന്നീട് തുറക്കുകയുമായിരുന്നു. മാത്രമല്ല പേരിനു വേണ്ടി ചെറിയൊരു തുക പിഴയും ചുമത്തി. അതുകഴിഞ്ഞാൽ വീണ്ടും പഴയപടിതന്നെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിലാണ് നഗരത്തിലെ വൻകിട സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയത്. എന്നാൽ ആളുകൾ കൂട്ടംകൂടാൻ പാടില്ലെന്ന നിർദ്ദേശം വൻകിട സ്ഥാപനങ്ങൾ പാലിച്ചില്ല. മാത്രമല്ല ദുരിതകാലത്തും ആൾക്കാരെ ആകർഷിക്കാൻ വൻ ഇളവുകളും പ്രഖ്യാപിക്കുകയായിരുന്നു.

ഇതറിഞ്ഞ് ആളുകൾ പോത്തീസിൽ കൂട്ടത്തോടെ എത്തുകയായിരുന്നു. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും കുറഞ്ഞ വില പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ പോത്തീസിൽ അനിയന്ത്രിതമായ തിരക്കുണ്ടായത്.

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സന്ദർശക രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. പൊലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിക്കാൻ നിർദേശം നൽകിയിട്ടും ഇത് പാലിക്കാത്തിനെ തുടർന്നാണ് ജില്ലാ ഭരണകൂടം നേരിട്ട് ഇടപെട്ടത്.

ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ ഇ.എം സഫീർ, തിരുവനന്തപുരം തഹസിൽദാർ ഹരിശ്ചന്ദ്രൻ നായർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ നേരിട്ടെത്തിയാണ് പൂട്ടിച്ചത്. സ്ഥാപനത്തിനെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.