video
play-sharp-fill

പതിനഞ്ചുകാരിയേയും ഓട്ടോ ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോർട്ടം ഇന്ന്; ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും

പതിനഞ്ചുകാരിയേയും ഓട്ടോ ഡ്രൈവറെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പോസ്റ്റ്മോർട്ടം ഇന്ന്; ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും

Spread the love

കാസർകോട്: പൈവളിഗയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും ഓട്ടോ ഡ്രൈവറായ പ്രദീപിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

പരിയാരം മെഡിക്കൽ കോളേജിലാണ് പൊലീസ് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹത്തിന്‍റെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്താനാകും.

ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.