video
play-sharp-fill
പോസ്റ്റ്ഓഫീസിൽ ഇനി പരിധിയില്ലാതെ പണം നിക്ഷേപിക്കാം :            എത്ര ഉയർന്ന ചെക്കും സ്മോൾ സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ അവസരം  ,                         രാജ്യത്തെ ഏതുപോസ്റ്റ് ഓഫീസിൽ നിന്നും അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിക്കാം

പോസ്റ്റ്ഓഫീസിൽ ഇനി പരിധിയില്ലാതെ പണം നിക്ഷേപിക്കാം : എത്ര ഉയർന്ന ചെക്കും സ്മോൾ സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ അവസരം , രാജ്യത്തെ ഏതുപോസ്റ്റ് ഓഫീസിൽ നിന്നും അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിക്കാം

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പോസ്റ്റ് ഓഫീസിൽ ഇനി പരിധിയില്ലാതെ പണം നിക്ഷേപിക്കാം. എത്ര ഉയർന്ന തുകയ്ക്കുളള ചെക്കായാലും ഏത് പോസ്റ്റ് ഓഫീസിലും സ്മോൾ സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ അക്കൗണ്ടുടമയ്ക്ക് അവസരം. നിലവിൽ 25,000 രൂപ വരെ മാത്രമേ ഇത്തരത്തിൽ നിക്ഷേപിക്കാൻ സാധിച്ചിരുന്നുളളൂ.

് പോസ്റ്റ് ഓഫീസ് പുതിയതായി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട്, റിക്കറിങ് ഡെപ്പോസിറ്റ്(ആർഡി) എന്നിവയ്ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. സേവിങ്സ് അക്കൗണ്ടുടമയ്ക്കാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കൗണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകൾവഴി 25,000 രൂപയിലധികം നിക്ഷേപിക്കാൻ കഴിയാത്തതുമായി ബന്ധപ്പെട്ട് ജനങ്ങൾ നിരവധി പരാതികൾ ഉന്നയിച്ചിരുന്നു. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയവയിൽ മറ്റു ബ്രാഞ്ചുകളിൽ വഴി ഉയർന്ന തുക നിക്ഷേപിക്കാൻ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം.

ഇതോടെ രാജ്യത്തെ ഏതുപോസ്റ്റ് ഓഫീസിൽനിന്നും നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് 25,000 രൂപയിലധികം മൂല്യമുള്ള ചെക്ക് നിക്ഷേപിക്കാം. അതേസമയം ചെക്കുവഴി 25,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ കഴിയുകയുള്ളൂ. കൂടുതൽ തുക പിൻവലിക്കണമെങ്കിൽ അക്കൗണ്ടുള്ള നിങ്ങളുടെ പോസ്റ്റ് ഓഫീസിൽതന്നെ പോകേണ്ടിവരും.