
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നത പ്രദർശനവും അശ്ലീലം പറച്ചിലും; ജാമ്യത്തിലിറങ്ങി വീണ്ടും പെൺകുട്ടിയുടെ അടുത്ത് ചെന്ന് ഭീഷണി; പോക്സോ കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു
സ്വന്തം ലേഖകൻ
മുനമ്പം: ജാമ്യത്തിൽ ഇറങ്ങിയ പ്രതി അതിജീവിതയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ജാമ്യം റദ്ദാക്കി ജയിലിൽ അടച്ചു.
മുനമ്പത്ത് കഴിഞ്ഞ ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീലം പറയുകയും ചെയ്ത പോക്സോ കേസ് പ്രതി മുനമ്പം കാവാലംകുഴി വീട്ടിൽ ആൻറണി പീറ്ററാണ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ റിപ്പോർട്ട് നൽകി ജാമ്യം റദ്ദാക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.എച്ച്.ഒ എ.എൽ. യേശുദാസിൻറെ നിർദേശപ്രകാരം എസ്.ഐ കെ. എസ്. ശ്യാംകുമാർ, രാജീവ്, എ.എസ്.ഐ രശ്മി, എസ്.സി.പി.ഒ അഭിലാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.