
മലപ്പുറം: പതിനാറുകാരിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസില്‍ മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയില്‍.
മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ് നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ കേസില്‍ ഇയാള്‍ പിടിയിലായത്.
2022 സെപ്റ്റംബറില്‍ നടന്ന ലൈംഗികാതിക്രമ പോക്സോ കേസിലാണ് പൊലീസ് നടപടി. കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 വയസുകാരിക്കുനേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണല്‍ സ്പീക്കറും, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.







