video
play-sharp-fill

സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ച സംഭവം;പ്രതിസ്ഥാനത്തുള്ള യുവ സംവിധായക ലക്ഷ്മി ദീപ്ത  ഒളിവിൽ;  എഴുത്തും വായനയും അറിയാത്ത യുവതിയെ പറഞ്ഞു പറ്റിച്ചത്  കരാറിൽ ഒപ്പിടീപ്പിച്ചത് ഏജന്റ്; മോശം സിനിമയിലാണ് അഭിനയിക്കേണ്ടതെന്ന് മനസിലായതോടെ  പറ്റില്ലെന്ന് പറഞ്ഞതോടെ ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഭീഷണി; അശ്ലീലചിത്രത്തിൽ അഭിനയിച്ചതോടെ വീട്ടിൽനിന്നു പുറത്ത്;  രണ്ടു വയസ്സുള്ള കുഞ്ഞുമായി റെയിൽവേ സ്റ്റേഷനിലാണെന്ന് യുവതി

സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ച സംഭവം;പ്രതിസ്ഥാനത്തുള്ള യുവ സംവിധായക ലക്ഷ്മി ദീപ്ത ഒളിവിൽ; എഴുത്തും വായനയും അറിയാത്ത യുവതിയെ പറഞ്ഞു പറ്റിച്ചത് കരാറിൽ ഒപ്പിടീപ്പിച്ചത് ഏജന്റ്; മോശം സിനിമയിലാണ് അഭിനയിക്കേണ്ടതെന്ന് മനസിലായതോടെ പറ്റില്ലെന്ന് പറഞ്ഞതോടെ ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഭീഷണി; അശ്ലീലചിത്രത്തിൽ അഭിനയിച്ചതോടെ വീട്ടിൽനിന്നു പുറത്ത്; രണ്ടു വയസ്സുള്ള കുഞ്ഞുമായി റെയിൽവേ സ്റ്റേഷനിലാണെന്ന് യുവതി

Spread the love

കൊച്ചി: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന സംഭവത്തിൽ സംവിധായക ഒളിവിൽ. ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ മലപ്പുറം സ്വദേശിയായ യുവതി രംഗത്തു വന്നിട്ടും പൊലീസ് ഇപ്പോഴും കേസെടുക്കുന്നുമില്ലെന്നതാണ് വസ്തുത. ലക്ഷ്മി ദീപ്ത എന്ന സംവിധായകയാണ് ആരോപണത്തിൽ പ്രതിസ്ഥാനത്ത്. ഇവരാണ് ഒളിവിലേക്ക് പോയത്. പൊലീസ് ഇപ്പോഴും ആരോപണത്തിൽ കേസെടുക്കുന്നില്ല.

അശ്ലീല വെബ് സീരിസിന്റെ ചതിക്കുഴിയിൽ വീണതോടെ പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. സാധാരണ കുടുംബത്തിലെ യുവതിയെ പറഞ്ഞു പറ്റിച്ച് സീരിയൽ അഭിനയത്തിന് എന്ന് പറഞ്ഞു കൊണ്ടു വരികയായിരുന്നു. ആദ്യ ദിവസം സാധാരണ സീനുകളെടുത്തു. രണ്ടാം ദിവസം മുതൽ സ്വഭാവം മാറി. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

മലയാള സിനിമയിൽ കരാർ ഒപ്പിടുന്ന ചിത്രം ആരും ഇന്നു വരെ ഷൂട്ട് ചെയ്ത് വച്ചിരുന്നില്ല. എന്നാൽ ഈ ഒടിടി പ്ലാറ്റ് ഫോം നടന്റേയും നടിയുടേയും ഒപ്പിടൽ ചിത്രീകരിച്ചു. ഇതിൽ തന്നെ അസ്വാഭാവികതയുണ്ട്. സീരിയിലിൽ അഭിനയിക്കാനെത്തിയ നടിക്ക് എഴുത്തോ വായനയോ അറിയില്ലെന്നതാണ് വസ്തുത. ഇവരെ കൊണ്ടു പോലും കരാറിൽ ഒപ്പിട്ടു. സീരിയിൽ അഭിനയത്തിനുള്ള കരാർ എന്ന് വിശ്വസിപ്പിച്ചായിരുന്നു ഒപ്പിടൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് അതിൽ എഴുതിയതെന്ന് പോലും അറിയില്ലായിരുന്നുവെന്ന് യുവതി പറഞ്ഞു. മൂന്ന് മാസം മുമ്പ് വെബ് സീരീസ് എത്തി. അപ്പോഴാണ് നാണക്കേട് മനസ്സിലായത്. ഇതോടെ പരാതിയുമായി അലച്ചിൽ തുടങ്ങി. പൊലീസ് കേസെടുത്തതുമില്ല. മാധ്യമങ്ങളിൽ വാർത്ത എത്തിയതോടെ കേസെടുക്കാനുള്ള സമ്മർദ്ദം ശക്തമായി. ഇതോടെയാണ് സംവിധായക ഒളിവിൽ പോയത്.

എറണാകുളം സ്വദേശിനിയായ സംവിധായികയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്്. യുവതി അഭിനയിച്ച ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്ത് വന്നിരുന്നു. എറണാകുളം സ്വദേശിയായ ഒരാൾ സീരിയലിൽ നായികയായി അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് തന്നെ കെണിയിൽപ്പെടുത്തിയതെന്ന് യുവതി ആരോപിക്കുന്നു.
തിരുവനന്തപുരത്തായിരുന്നു ഷൂട്ടിങ്. ആദ്യ ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഇത് സീരിയലല്ലെന്ന് തിരിച്ചറിയുന്നത്. എഴുതാനും വായിക്കാനും അറിയാത്ത തന്നെകൊണ്ട് ഒരു കരാറിൽ ഒപ്പു വെപ്പിച്ചെന്നും എന്താണ് കരാറിലെന്ന് മനസിലാക്കാതെയാണ് എല്ലാം ഒപ്പിട്ടതെന്നും യുവതി പറയുന്നു.

മോശം സിനിമയിലാണ് അഭിനയിക്കേണ്ടതെന്ന് മനസിലായതോടെ പറ്റില്ലെന്ന് പറഞ്ഞു. ഇതോടെ തന്നെ സംവിധായകയും അണിയറപ്രവർത്തകരും ഭീഷണിപ്പെടുത്തി. ഏഴ് ലക്ഷം രൂപ നഷ്ടപരിഹാം തന്നിട്ടേ തിരിച്ച് പോകാനാവൂ എന്ന് പറഞ്ഞു. ഒടുവിൽ ഭീഷണിക്ക് വഴങ്ങിയാണ് അശ്ലീല സിനിമയിൽ അഭിനയിക്കേണ്ടി വന്നതെന്ന് യുവതി പറയുന്നു. മുഖം കാണില്ല, സ്വകാര്യ ഭാഗങ്ങളും കാണാത്തതു പോലെയാക്കി മാത്രമേ റിലീസ് ചെയ്യൂ എന്നു സംവിധായിക പറഞ്ഞിട്ടാണ് സിനിമയിൽ അഭിനയിച്ചത്. ചിത്രം പുറത്ത് വന്നപ്പോഴാണ് ചതി മനസിലായത്- യുവതി പറഞ്ഞു.

അശ്ലീലചിത്രത്തിൽ അഭിനയിച്ചതോടെ വീട്ടിൽനിന്നു പുറത്തായെന്നും രണ്ടു വയസ്സുള്ള കുഞ്ഞുമായി റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും സുഹൃത്തുക്കളുടെ വീട്ടിലുമാണ് ഇപ്പോൾ കഴിയുന്നതെന്ന് യുവതി പറഞ്ഞു. ഭർത്താവിനും സ്വന്തം നാട്ടിലേയ്ക്കു പോകാനാവാത്ത സാഹചര്യമായി.

സൈബർ പൊലീസിൽ പരാതി നൽകിയപ്പോൾ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും യുവതി ആരോപിച്ചു. തിരുവനന്തപുരം സൈബർ സെൽ പൊലീസിൽ പരാതി നൽകിയപ്പോൾ എല്ലാവരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പരാതിക്കാരിയായ തന്നെ മുന്നിലിരുത്തി വിഡിയോ പച്ചയ്ക്കിരുന്നു പൊലീസ് കണ്ടെന്നും യുവതി ആരോപിച്ചു.