video
play-sharp-fill

കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പോണ്‍ വെബ് സൈറ്റില്‍; പരാതിയുമായി യുവാവ്

കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പോണ്‍ വെബ് സൈറ്റില്‍; പരാതിയുമായി യുവാവ്

Spread the love

സ്വന്തം ലേഖകൻ

ബെംഗളൂരു : കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പോണ്‍ വെബ് സൈറ്റില്‍ വന്നുവെന്ന പരാതിയുമായി ഇരുപത്തിയഞ്ചുകാരനായ യുവാവ് രംഗത്ത്.

ബെംഗളൂരുവില്‍ ഒരു കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന യുവാവാണ് ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത്. ഒരു ഹോട്ടല്‍ മുറിയില്‍ താനും കാമുകിയും ഒന്നിച്ച് ചിലവിട്ട നിമിഷങ്ങളാണ് ഇപ്പോള്‍ വീഡിയോയായി പ്രചരിക്കുന്നതെന്നാണ് യുവാവ് പരാതിപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓസ്റ്റന്‍‍ ടൌണില്‍ താമസിക്കുന്ന പരാതിക്കാരനും കാമുകിയും കുറച്ച് നാള്‍ മുന്‍പ് ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നു. ഇവിടെ നിന്ന് ചിലര്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പോണ്‍ സൈറ്റില്‍‍ ഇട്ടെന്നാണ് യുവാവിന്‍റെ പരാതിയില്‍ പറയുന്നത്. വിവിധ പോണ്‍ സൈറ്റുകളില്‍ ഈ വീഡിയോ ഉണ്ടെന്നും യുവാവ് പറയുന്നു.

വീഡിയോയില്‍ യുവാവിന്‍റെയും കാമുകിയുടെയും മുഖം മറച്ചിട്ടുണ്ട്. എന്നാല്‍ ആത് താനാണെന്ന് യുവാവ് ഉറപ്പിച്ച് പറയുന്നു. നെഞ്ചിലെ മറുക് കാണിച്ചാണ് യുവാവ് ഇത് തന്‍റെ വീഡിയോ തന്നെയാണെന്ന് സമർദിക്കുന്നത്.

പരാതിയില്‍ പൊലീസ് കേസ് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. വീഡിയോ പല അംഗിളുകളില്‍ നിന്നും ചിത്രീകരിച്ചതിനാല്‍ വീഡിയോ രഹസ്യമായി ചിത്രീകരിച്ചതാണോ എന്നതില്‍ പൊലീസിന് സംശയമുണ്ട്.

കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല. പ്രസ്തുത ഹോട്ടലിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്.