
ആയിരത്തിലധികം പോൺ സിനിമകളിൽ അഭിനയിച്ചു; കോടികണക്കിന് രൂപ സമ്പാദിച്ചു; പോകാൻ ആഗ്രഹിച്ച സ്ഥലത്തെല്ലാം പോയി; പോൺ സിനിമകളിൽ അഭിനയിച്ച് സൂപ്പർ സ്റ്റാറായ ജ്വോഷ്വാ ബ്രൂം ഇപ്പോൾ അമേരിക്കയിലെ അറിയപ്പെടുന്ന പാസ്റ്റർ; ജീവിതം മാറ്റിമറച്ച കഥ ഇങ്ങനെ….!
സ്വന്തം ലേഖകൻ
വാഷിംഗ്ടൺ: ആറ് വര്‍ഷത്തിനിടെ ആയിരത്തിലധികം പോണ്‍ സിനിമകളില്‍ അഭിനയിച്ച ജ്വോഷ്വാ ബ്രൂം ഇപ്പോള്‍ അമേരിക്കയിലെ അറിയപ്പെടുന്ന പാസ്റ്റര്‍.
കൗമാരത്തില്‍ തന്നെ മോഡലിംഗില്‍ തിളങ്ങി യൗവനത്തില്‍ പോണ്‍സ്റ്റാറായി വിലസി പിന്നീട് ആത്മീയതയില്‍ അഭയം തേടിയ ജ്വോഷ്വായുടെ ജീവിതം സിനിമാ കഥകളെ പോലും വെല്ലുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2012 -ല്‍ അഡല്‍റ്റ് സിനിമാ ഇന്‍ഡസ്ട്രിയോട് വിട പറഞ്ഞ റോക്കോ റീഡ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന താരം ഇപ്പോള്‍ സീഡാര്‍ റാപ്പിഡ്‌സിലെ ഗുഡ് ന്യൂസ് ബാപ്‌റ്റിസ്റ്റ് ചര്‍ച്ചിലെ പാസ്റ്ററാണ്. വചന പ്രഭാഷണത്തിനായി അമേരിക്കയില്‍ ഉടനീളം അദ്ദേഹത്തിന് തന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ഒരു പോഡ്‌കാസ്റ്റും, 50,000 ഫോളോവേഴ്‌സ് ഉള്ള ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമുണ്ട്.
അഡല്‍റ്റ് വ്യവസായത്തിന്റെ അപകടങ്ങളെ കുറിച്ചാണ് അദ്ദേഹം ആളുകളോട് പറയുന്നത്.
കൗമാരപ്രായത്തില്‍ തന്നെ ജോഷ്വ മോഡലിംഗ് ചെയ്യാന്‍ ആരംഭിച്ചു. പിന്നീട് കൂടുതല്‍ അവസരങ്ങള്‍ക്കായി അദ്ദേഹം കാലിഫോര്‍ണിയയിലേക്ക് ചേക്കേറി. അദ്ദേഹത്തിന് അപ്പോള്‍ 23 വയസ്സായിരുന്നു. ഒരു വെയിറ്ററായി അവിടെ ജോലി ചെയ്യുന്ന സമയം. ഒരു അശ്ലീലരംഗത്തില്‍ മുഖം കാണിക്കുന്നത് കരിയറിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് ഒരുകൂട്ടം സ്ത്രീകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു.
ഒരു അഭിനേതാവാകാനുള്ള പ്രതീക്ഷയില്‍ ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡിലേക്ക് അദ്ദേഹം മാറി. ദിവസങ്ങള്‍ക്ക് ശേഷം, അദ്ദേഹം ആദ്യ അഡല്‍റ്റ് ഫിലിമില്‍ അഭിനയിച്ചു. അധികം താമസിയാതെ ഓരോ മാസവും ഡസന്‍ കണക്കിന് സീനുകളില്‍ അദ്ദേഹം അഭിനയിക്കാന്‍ തുടങ്ങി. പിന്നീട് ഏറ്റവും ജനപ്രിയമായ പുരുഷ അഡല്‍റ്റ് ചലച്ചിത്ര താരങ്ങളില്‍ ഒരാളായി ജോഷ്വ മാറി. എന്നാല്‍, പണവും പ്രശസ്തിയും അദ്ദേഹത്തെ തെല്ലും സന്തോഷിപ്പിച്ചില്ല.
“ഞാന്‍ കോടിക്കണക്കിന് രൂപ സമ്പാദിച്ചു. ഞാന്‍ പോകാന്‍ ആഗ്രഹിച്ച സ്ഥലത്തെല്ലാം എനിക്ക് പോകാന്‍ സാധിച്ചു. എല്ലാതരത്തിലുമുള്ള സെക്സും ഞാന്‍ ചെയ്തു. എന്നാല്‍ എല്ലാം നേടി എന്ന് കരുതുമ്പോഴും, എന്റെ ജീവിതത്തില്‍ എല്ലാം എനിക്ക് നഷ്ടപ്പെടുകയായിരുന്നു. എനിക്ക് എപ്പോഴും ഒരുതരം സങ്കടവും ശൂന്യതയും അനുഭവപ്പെടാന്‍ തുടങ്ങി” അദ്ദേഹം പറഞ്ഞു.
ഒരു പോണ്‍താരമായി ജോലി ചെയ്ത അദ്ദേഹത്തിന് ഇനി തന്റെ ജീവിതം എന്താകുമെന്ന് ആലോചിച്ചപ്പോള്‍ ഉത്കണ്ഠയും ഭയവും അടക്കാനായില്ല. “ഞാന്‍ കിടക്കയില്‍ കിടന്ന് ചിന്തിച്ചു: ‘എനിക്ക് മരിക്കണം. എന്നാല്‍ അതിനുള്ള ധൈര്യം കിട്ടുന്നില്ല. എനിക്ക് ജീവിതം മടുത്തു. ഇങ്ങനെ ഒരു ജോലി ചെയ്യുന്ന എനിക്ക് എന്ത് ഭാവിയാണുള്ളത്? എന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ല, എന്നെ ജോലിക്കെടുക്കാന്‍ ആരും തയ്യാറാവില്ല. ഞാന്‍ ഒന്നിനും കൊള്ളാത്തവാനാണ്” ആ സമയത്തെ കുറിച്ച് ജോഷ്വ പറയുന്നു.
ഒടുവില്‍ ധൈര്യപൂര്‍വ്വം അദ്ദേഹം ആ തീരുമാനം കൈകൊണ്ടു, അഡല്‍റ്റ് വ്യവസായം ഉപേക്ഷിക്കുക. ജോഷ്വ അഞ്ച് വര്‍ഷത്തോളം അഡല്‍റ്റ് വ്യവസായത്തില്‍ ജോലി ചെയ്തു. കൂടാതെ റോക്കോ റീഡ് എന്ന ഓമനപ്പേരില്‍ 1,000 എക്സ്-റേറ്റഡ് സിനിമകളില്‍ അഭിനയിച്ചു. ഒടുവില്‍ 2012 -ല്‍ അദ്ദേഹം വ്യവസായം ഉപേക്ഷിക്കുകയായിരുന്നു.
ജോഷ്വ അവിടം വിട്ട് നോര്‍ത്ത് കരോലിനയിലേക്ക് മടങ്ങി. എന്നാല്‍, അദ്ദേഹത്തിന് അപ്പോഴും കടുത്ത വിഷാദവും, നാണക്കേടും അനുഭവപ്പെട്ടു. കണ്ടുമുട്ടുന്നവരില്‍ നിന്നെല്ലാം അദ്ദേഹം തന്റെ ഭൂതകാലം മറച്ച് വച്ചു.
ഒരു സാധാരണ ജീവിതം നയിക്കാന്‍ ആഗ്രഹിച്ച് കൊണ്ട്, അദ്ദേഹം ഒരു ജിമ്മില്‍ ജോലിയ്ക്ക് കയറി. പിന്നീടാണ് അദ്ദേഹം ഇപ്പോഴത്തെ ഭാര്യയായ ഹോപ്പിനെ കണ്ടുമുട്ടുന്നത്. അദ്ദേഹം തന്റെ ഭൂതകാലത്തെ കുറിച്ച് അവളോട് തുറന്ന് പറഞ്ഞു. അടുത്ത വാരാന്ത്യത്തില്‍, അവരിരുവരും ഒന്നിച്ച് പള്ളിയില്‍ പോയി. അവിടെ വച്ച് ഒരു ആത്മീയ ഉണര്‍വ് ജോഷ്വയ്ക്ക് അനുഭവപ്പെട്ടു. അദ്ദേഹം ബൈബിള്‍ പഠിക്കാന്‍ തുടങ്ങി.
2016 -ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഇപ്പോള്‍ മൂന്ന് ആണ്‍മക്കളുണ്ട്.