video
play-sharp-fill

പോപ്പുലർ ഫ്രണ്ട് റാലി; മുദ്രാവാക്യങ്ങള്‍ കുട്ടിയെ പഠിപ്പിച്ചതാണെന്ന് തെളിഞ്ഞു; കുട്ടിയുടെ പിതാവിന്റെ വാദം പൊളിഞ്ഞു

പോപ്പുലർ ഫ്രണ്ട് റാലി; മുദ്രാവാക്യങ്ങള്‍ കുട്ടിയെ പഠിപ്പിച്ചതാണെന്ന് തെളിഞ്ഞു; കുട്ടിയുടെ പിതാവിന്റെ വാദം പൊളിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് പിതാവ് അസ്കറിന്‍റെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങള്‍ അസ്കര്‍ സമ്മതിച്ചത്. കുട്ടി മുദ്രാവാക്യം വിളിക്കുന്ന കാര്യം അസ്കര്‍ നേരത്തെ അറിഞ്ഞിരുന്നു എന്നും വിദ്വേഷമുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കുട്ടിയെ അസ്കര്‍ വിട്ടുനില്‍കിയിരുന്നെന്നും പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുദ്രാവാക്യങ്ങള്‍ കുട്ടിയെ പഠിപ്പിച്ചതാണെന്നും തെളിഞ്ഞിട്ടുണ്ട്. കേസിലെ 25ഉം 26ും പ്രതികളായ ഷമീറും സുധീരുമാണ് കുട്ടിയെ മുദ്രാവാക്യങ്ങള്‍ പഠിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ പള്ളുരുത്തി ഡിവിഷന്‍ പ്രസിഡന്‍റാണ് ഷമീര്‍. സുധീര്‍ എസ് ഡിപി ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ്. കുട്ടിയുടെ പിതാവ് അസ്കറിന്‍റെ അടുത്ത സുഹൃത്തുമാണ് സുധീര്‍. ഇവര്‍ ഇരുവരും ചേര്‍ന്നാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത്.

ഇതോടെ കുട്ടിയെ മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ല, കുട്ടി പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന് പോയപ്പോള്‍ കേട്ട് പഠിച്ചതാണ് എന്ന വാദം പൊളിഞ്ഞു. കുട്ടി ഇത്തരം മുദ്രാവാക്യം വിളിക്കുമെന്ന് മുന്‍ കൂട്ടി താന്‍ അറിഞ്ഞില്ലെന്ന പിതാവ് അസ്കറിന്‍റെ വാദവും പൊളിഞ്ഞു. അര്‍ത്ഥം അറിയാതെയാണ് മുദ്രാവാക്യം വിളിച്ചതെന്നും എന്‍ആര്‍സി പ്രതിഷേധത്തിന് പോയപ്പോഴാണ് മുദ്രാവാക്യം കേട്ട് മനപാഠമാക്കിയതെന്നുമുള്ള കുട്ടിയുടെ വിശദീകരണവും ഇതോടെ പൊളിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ആദ്യം ഞാന്‍ വിളിച്ചത് ആസാദി എന്ന വേറൊരു മുദ്രാവാക്യമായിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഇത് ഓര്‍മ്മ വന്നു. അപ്പോഴാണ് ഇത് വിളിച്ചത്. അപ്പോ കുറെപ്പേര്‍ തോളത്തിരുത്തി. ആരും വിളിക്കാന്‍ പറഞ്ഞതല്ല. ഞാന്‍ സ്വയം വിളിച്ചതാണ്. മുദ്രാവാക്യം ആരും തന്നതല്ല. എന്‍ആര്‍സിയുടെ പരിപാടിക്ക് പോയപ്പോള്‍ അവിടെ കുടെ ഇക്കാക്കമാര്‍ വിളിക്കുന്നത് കേട്ടു, അങ്ങിനെ മനപാഠമാക്കിയതാണ്. മുദ്രാവാക്യത്തിന്‍റെ അര്‍ത്ഥം അറിയില്ല. മുദ്രാവാക്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും അറിയില്ല”- ഇത്രയുമായിരുന്നു കുട്ടിയുടെ വിശദീകരണം.