
സ്വന്തം ലേഖിക
കൊച്ചി: നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലാകുകയും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കള്‍ മുങ്ങുകയും ചെയ്തതോടെ
പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആകെ പെട്ട അവസ്ഥയിലാണ്.
ഹര്‍ത്താല്‍ ദിനത്തിലെ അതിക്രമത്തില്‍ അഴിക്കുള്ളില്‍ ആയവര്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധത്തില്‍ പെട്ടിരിക്കിയാണ്. ഏതു നശിച്ച നിമിഷത്തിലാണ് ബസിന് കല്ലെറിയാന്‍ തോന്നിയതെന്ന് പറഞ്ഞ് അഴിക്കുള്ളില്‍ പൊട്ടിക്കേരയേണ്ട അവസ്ഥയിലാണവര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹര്‍ത്താല്‍ പ്രഖ്യാപിച്ചരില്‍ നിന്ന് നഷ്ട പരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ പോപ്പുലര്‍ ഫ്രണ്ട് ശരിക്കും കുടുങ്ങി. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ ആവശ്യം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസുകളാണ് തകര്‍ക്കപ്പെട്ടത്. 10 ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കക്ഷി ചേരാന്‍ കെഎസ്‌ആര്‍ടിസി ഹര്‍ജി നല്‍കിയത്.
കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം വൈകിയപ്പോള്‍ സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നവരാണ് കെഎസ്‌ആര്‍ടിസിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഈ ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തകര്‍ന്ന ബസുകളുടെ ചില്ലുകള്‍ മാറ്റിയിടാൻ തന്നെ ലക്ഷങ്ങള്‍ വേണ്ടി വരും. ഇവയെല്ലാം കണക്കിലെടുത്താണ് 50 ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയത്. 71 ബസുകളും കേടുപാടുകള്‍ പരിഹരിക്കാതെ ഇനി നിരത്തിലിറക്കാനാകില്ല. മുന്‍വശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാല്‍ അവ പിടിപ്പിക്കും വരെ ചില്ല് തകര്‍ന്ന ബസുകളുടെയും സര്‍വീസുകള്‍ മുടങ്ങും. ഇങ്ങനെ സര്‍വീസ് മുടങ്ങിയുള്ള നഷ്ടം കൂടി പരിഗണിച്ചാണ് അന്തിമ നഷ്ടക്കണക്ക് കെഎസ്‌ആര്‍ടിസി തയ്യാറാക്കിയിരിക്കുന്നത്.
അഞ്ച് കോടി പോപ്പുലര്‍ ഫ്രണ്ട് നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നാല്‍ ആകെ കുടുങ്ങുന്ന അവസ്ഥയിലാകും സംഘടന. സംഘടനയുടെ മിക്ക അക്കൗണ്ടുകളും ഇതിനോടകം മരവിപ്പിച്ച അവസ്ഥയിലാണ്. കൂടാതെ ഫണ്ട് ശേഖരണം അടക്കം ബുദ്ധിമുട്ടിലായ അവസ്ഥയിലുമാണ്. ഇതിനിടെയാണ് പ്രതിഷേധത്തില്‍ അഴിക്കുള്ളിലായവരെ പുറത്തിറക്കലും വലിയ റിസ്‌ക്കിലായത്.







