video
play-sharp-fill

സഭയുടെ 2,000 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പോപ്പുകളിൽ ഒരാൾ; ഫ്രാൻസിസ് പാപ്പ സ്ഥാനാരോഹിതനാകുന്നത് ബെനഡിക്‌ട് 16-ാമൻ  രാജിവെച്ചതിനെ തുടർന്ന്; സഭയ്ക്കുള്ളിൽ നവീകരണത്തിന്റെ പുതിയ അധ്യായം എഴുതിച്ചേർത്തു; വത്തിക്കാന്‍ പാലസ് ഉപേക്ഷിച്ച്‌ അതിഥിമന്ദിരത്തിലെ സാധാരണമുറിയില്‍ താമസമാക്കിയ മാര്‍പ്പാപ്പ; ഫ്രാൻസിസ് മാർപ്പാപ്പ ഓർമ്മയാകുമ്പോൾ…

സഭയുടെ 2,000 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പോപ്പുകളിൽ ഒരാൾ; ഫ്രാൻസിസ് പാപ്പ സ്ഥാനാരോഹിതനാകുന്നത് ബെനഡിക്‌ട് 16-ാമൻ രാജിവെച്ചതിനെ തുടർന്ന്; സഭയ്ക്കുള്ളിൽ നവീകരണത്തിന്റെ പുതിയ അധ്യായം എഴുതിച്ചേർത്തു; വത്തിക്കാന്‍ പാലസ് ഉപേക്ഷിച്ച്‌ അതിഥിമന്ദിരത്തിലെ സാധാരണമുറിയില്‍ താമസമാക്കിയ മാര്‍പ്പാപ്പ; ഫ്രാൻസിസ് മാർപ്പാപ്പ ഓർമ്മയാകുമ്പോൾ…

Spread the love

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ ഓർമ്മയാകുമ്പോൾ ചരിത്രത്താളുകളിൽ രേഖപ്പെടുത്തുന്ന സമാനതകളില്ലാത്ത ഒരു ജീവിതത്തിന് കൂടിയാണ് വിരാമമാകുന്നത്. സഭയുടെ 2,000 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പോപ്പുകളിൽ ഒരാൾ കൂടിയായിരുന്നു ഫ്രാൻസിസ് പോപ്പ്.

ശാരീരിക അവശതകൾ മൂലം ബെനഡിക്‌ട് 16-ാമൻ പാപ്പ 2013 ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടർന്നാണ് കത്തോലിക്ക സഭയുടെ 266 മത് മാർപ്പാപ്പയായി ജോർജ്ജ് മരിയോ ബെർഗോളിയോ എന്ന ഫ്രാൻസിസ് പാപ്പ സ്ഥാനാരോഹിതനാകുന്നത്. ഇറ്റലിയിൽ നിന്നു കുടിയേറിയ കുടുംബത്തിൽ പിറന്ന ബെർഗോളിയോ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം യൂറോപ്പിനു പുറത്തുനിന്ന് പാപ്പ പദവിയിലെത്തിയ ആളുകൂടിയായിരുന്നു.

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയനായ മാർപാപ്പമാരിലൊരാൾ എന്ന നിലയ്ക്ക് ലോകമെങ്ങും സ്വീകാര്യനായ ഫ്രാൻസിസ് മാർപാപ്പ സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ പുതിയ അധ്യായം കൂടിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാർപാപ്പയും, ആദ്യമായി ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച മാർപാപ്പയെന്ന ഖ്യാതിയും മാർപാപ്പയ്ക്കാണ്.

വ്യക്തി ജീവിതവും പൗരോഹിത്യവും

ഇറ്റാലിയൻ റെയിൽവേ ജീവനക്കാരന്റെ അഞ്ചു മക്കളിൽ ഒരാളായി 1936 ഡിസംബർ മാസം 17-ാം തീയതി അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് മാർപാപ്പ ജനിച്ചത്.1969 ഡിസംബർ 13ന് ആർച്ച് ബിഷപ് റമോൻ ജോസ് കാസ്റ്റിലാനോയിൽ നിന്നും പട്ടം സ്വീകരിച്ചു 1973 ജൂലൈ 31ന് അർജന്റീനയിലെ ജസ്യൂട്ട് സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യാലായി തിരഞ്ഞെടുക്കപ്പെട്ടു.

1986 മാർച്ചിൽ ജർമ്മനിയിലെത്തിപിഎച്ച്‌ഡി പഠനം പൂർത്തിയാക്കി. ബ്യൂണസ് ഐറീസ് ആർച്ച് ബിഷപായിരുന്ന അന്റോണിയോ ഖറോസീനോയുടെ അഭ്യർഥന പ്രകാരം ജോർജ് ബെർഗോളിയെ ബിഷപാക്കുവാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തീരുമാനിച്ചു. 1992 മേയ് 20ന് സഭയുടെ ഉത്തരവിനു പിന്നാലെ ‘ഫാ. ജോർജ് ബെർഗോളി’യെ മേയ് 27 നി ബിഷപ്പായി അഭിഷിക്തനാക്കി തുടർന്ന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാൻ, ഔക്ക രൂപതയുടെ മെത്രാൻ എന്നീ ചുമതലകളിൽ നിയമിച്ചു.

1997 ജൂൺ മൂന്നിന് ജോർജ് ബെർഗോളി ഓക്സിലിയറി ആർച്ച് ബിഷപായി. ഒൻപതു മാസങ്ങൾക്ക് ശേഷം കർദിനാൾ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടർന്ന് ബ്യൂണസ് ഐറിസിന്റെ ആർച്ച് ബിഷപായി ജോർജ് ബെർഗോളി നിയമിച്ചു.

1998 ഫെബ്രുവരി 28ന് ബ്യൂണസ് ഐറിസ് ആർച്ച് ബിഷപായി ചുമതലയേൽക്കുകയും അർജന്റീനയിലെ കിഴക്കൻ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും നൽകി. 2001 ഫെബ്രുവരി 21ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജോർജ് ബെർഗോളിയെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി.2001ൽ കർദിനാളായി. ആർച്ച്ബിഷപ്പായിരിക്കുമ്പോൾ ഔദ്യോഗിക വസതി ഒഴിവാക്കി നഗരപ്രാന്തത്തിലെ ചെറിയ അപ്പാർട്‌മെന്റിൽ താമസിച്ചു.

സാധാരണക്കാർക്കൊപ്പം പൊതുവാഹനങ്ങളിൽ സഞ്ചരിച്ചു. കർദിനാൾ പദവി ലഭിച്ച ശേഷം ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറൽ റിലേറ്റർ പദവി നൽകി.ജോൺ പോൾ രണ്ടാമന്റെ മരണത്തിനു ശേഷം 2005ൽ ചേർന്ന കോൺക്ലേവിൽ ജോർജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു.

2013 മാർച്ച് 13ന് നടന്ന കോൺക്ലേവിൽ സഭാ ചരിത്രത്തിലെ 266-ാ മത്തെ മാർപാപ്പയായി അർജന്റീനക്കാരനായ കർദിനാൾ ജോർജി മരിയോ ബെർഗോളിയോ തിരഞ്ഞെടുത്തു. ഫ്രാൻസിസ് ഒന്നാമൻ എന്ന നാമത്തിൽ മാർപാപ്പയായി സ്ഥാനമേറ്റു ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മാർപാപ്പ ‘ഫ്രാൻസിസ്’ എന്ന പേര് സ്വീകരിക്കുന്നത് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമോദാഹരണവും, 2-ആം ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ പേരിനെച്ചൊല്ലി വാദപ്രതിപാദങ്ങളും നിൽക്കുന്നുമുണ്ട്.

ആയിരംപൂർണ്ണ ചന്ദ്രൻമാരെ കണ്ട ജീവിതം.. ലാളിത്യത്തിന്റെ പര്യായം

ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ നിറവ് കൂടിയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം വ്യക്തിപരമായ ആഘോഷങ്ങളോട് ആഭിമുഖ്യമില്ലാത്ത മാർപാപ്പ തന്റെ പൂർവ്വികരുടെതിൽ നിന്ന് കൂടുതൽ ലളിതമായി ജീവിതം നയിച്ച വ്യക്തിത്വം കൂടിയായിരുന്നു കർദ്ദിനാൽ സ്ഥാന സമയത്തെ രീതികൾ തന്നെയാണ് ഇവിടെയും മാർപ്പാപ്പയായതിന് ശേഷവും തുടർന്നത് മാർപാപ്പയായ ശേഷവും ലാളിത്യമെന്ന മുഖമുദ്ര കൈവിടാതെ വത്തിക്കാൻ പാലസ് ഉപേക്ഷിച്ച്, അതിഥിമന്ദിരത്തിലെ സാധാരണമുറിയിൽ താമസമാക്കുകയായിരുന്നു.

ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ചിൽ നടന്ന പീപ്പിൾ കോൺക്ലേവ് രണ്ടാം ദിവസം അഞ്ചാം തവണ വോട്ടിങ്ങിൽ കർദ്ദിനാൾ ബെർഗോളിയോയെ ആഗോളസഭയുടെ മാർപ്പാപ്പയായി തെരഞ്ഞെടുക്കുകയായിരുന്നു 2013 മാർച്ച് 19 ന് ഇദ്ദേഹം സ്ഥാനമേറ്റു സാധാരണ ഞായറാഴ്ചകളിലാണ് മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നത്.

എന്നാൽ ഇദ്ദേഹത്തിന്റെ കാര്യത്തിൽ അതിലുമുണ്ടായി മാറ്റങ്ങൾ, ചൊവ്വാഴ്ച്ചയാണ് ഇത് നടന്നത് ആഗോളസഭാ മധ്യസ്ഥനായ വിശുദ്ധ ഔസേപ്പിന്റെ മരണത്തിരുനാൾ കണക്കിലെടുത്തായിരുന്നു ഈ മാറ്റം. പുതിയ മാർപ്പാപ്പ വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചു ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിക്കുന്നത്.

തന്റെ മാതൃഭാഷയായ സ്പാനിഷിന് പുറമേ ലത്തീൻ, ഇറ്റാലിയൻ, ജർമ്മൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയയാളാണ് മാർപ്പാപ്പ ഫ്രാൻസിസ്.

ഇറാഖ് സന്ദർശന വേളയിലെ വധശ്രമം. തുറന്നുപറയലുകളുടെ ആത്മകഥയും മറ്റു രചനകളും

ആത്മകഥകൾ എപ്പോഴും ഞെട്ടിക്കുന്ന വെളിപ്പെടുത്തുകളുടെതാണെന്ന് പറയുമെങ്കിലും ഫ്രാൻസിസ് മാർപ്പാപ്പയുടെ കാര്യത്തിൽ അത് അക്ഷരംപ്രതി ശരിയാണ് 2025 മഹാജൂബിലി വർഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എൺപതിലേറെ രാജ്യങ്ങളിൽ പ്രകാശനം ചെയ്യുന്ന ‘ഹോപ്’ എന്ന പേരിലുള്ള ആത്മകഥയുടെ ചില ഭാഗങ്ങൾ ഒരു ഇറ്റാലിയൻ ദിനപത്രം പ്രസിദ്ധീകരിച്ചതിലാണ് ഏവരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായത്.

3 വർഷം മുൻപ് ഇറാഖ് സന്ദർശനത്തിനിടെ തന്നെ വധിക്കാൻ ശ്രമമുണ്ടായെന്നാണ് മാർപ്പാപ്പ ആത്മകഥയിൽ വെളിപ്പെടുത്തുന്നത്. 2021 മാർച്ചിൽ മൊസൂൾ സന്ദർശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജൻസ് വിവരം നൽകിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടർന്ന് അവ ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചെന്നും മാർപാപ്പ വെളിപ്പെടുത്തുന്നു.

ആത്മകഥയക്കപ്പുറവും മാർപ്പാപ്പയുടെ പുസ്തകങ്ങൾ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ‘ലെറ്റ് അസ് ഡ്രീം ദ് പാത്ത് ടു എ ബെറ്റർ ഫ്യൂച്ചർ’ എന്ന പുസ്തകത്തിലൂടെ കോവിഡ് ലോകത്തെ ചിന്തകൾ മാർപ്പാപ്പ പങ്കുവച്ചത് ചർച്ചകൾക്ക് വഴിവെച്ചിരുന്നു ബ്രിട്ടിഷ് മാധ്യമ പ്രവർത്തകൻ ഡോ. ഓസ്റ്റിൻ ഇവറേയുമായി ചേർന്നാണ് പുസ്തകം തയ്യാറാക്കിയത്. ‘സ്ത്രീകളുടെ നേതൃത്വമാണു പ്രതിസന്ധികാലത്തു പ്രതീക്ഷയുടെ വേറിട്ട അടയാളം.

അവരാണു ഭരണനിർവഹണത്തിൽ പുരുഷൻമാരെക്കാൾ മെച്ചം അവർക്കു പ്രക്രിയകൾ മനസ്സിലാകും, കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനറിയാം.വീട്ടമ്മമാർ എന്നു സ്ത്രീകളെ വിശേഷിപ്പിക്കുന്നതു തരംതാഴ്ത്തലായി കരുതപ്പെടുന്നു, അത്തരത്തിൽ ഉപയോഗിക്കാറുമുണ്ട്. എന്നാൽ, വീടു നടത്തുകയെന്നതു ചെറിയ കാര്യമല്ല. ഒരേ സമയത്തു പല കാര്യങ്ങൾ ചെയ്യണം; പല താൽപര്യങ്ങൾ ഒത്തുകൊണ്ടുപോകണം, വഴക്കമുണ്ടാവണം. ഒരേസമയം അവർ മൂന്നു ഭാഷകൾ സംസാരിക്കണം.

മനസ്സിന്റെയും ഹൃദയത്തിന്റെയും കൈകളുടെയും ‘ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം ജീവനപ്പുറം, മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ശ്രമിച്ചവർക്കുവേണ്ടിയാണ് ലോക്നൗൺ കാലത്തു താൻ പല തവണ പ്രാർഥിച്ചതെന്നു മാർപാപ്പ എഴുതിയിരുന്നു നഴ്സുമാരെയും ഡോക്ടർമാരെയും മറ്റ് ആതുരസേവകരെയുമാണു പാപ്പ അനുസ്മരിച്ചത് ഇത്തരത്തിൽ നിലപാടുകളുടെയും തുറന്നെഴുത്തിന്റെയും മറുപേരു കൂടിയായിരുന്നു.

ഫ്രാൻസിസ് പാപ്പ ഇന്നത്തെ തലമുറയൊടും കൃത്യമായി അഭിപ്രായമുണ്ടായിരുന്നു മാർപ്പാപ്പയ്ക്ക് അവരവരെയല്ല ജനതയെ മുന്നിൽനിർത്തിയുള്ളതാവണം പുതിയ കാലത്തെ ജീവിതം: ‘സെൽഫി’ സംസ്‌കാരം ഉപേക്ഷിക്കുക, ചുറ്റുമുള്ളവരുടെ കണ്ണുകളും മുഖങ്ങളും കൈകളും ആവശ്യങ്ങളും കാണുക, അതിലൂടെ സ്വന്തം മുഖവും സാധ്യതകൾ നിറഞ്ഞ സ്വന്തം കരങ്ങളും കാണുക’ എന്നാണ് പാപ്പ പറഞ്ഞിരുന്നത്.

ഒടുവിൽ പറഞ്ഞതും തനിക്ക് രോഗങ്ങളൊന്നുമില്ലെന്നും വിരമിക്കാൻ പദ്ധതിയില്ലെന്നും

തനിക്ക് രോഗങ്ങളൊന്നുമില്ലെന്നും വിരമിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നു. എനിക്ക് സുഖമാണ് ലളിതമായി പറഞ്ഞാൽ എനിക്ക് വയസായി എന്നതു മാത്രമാണ് യാഥാർഥ്യം’ ചൊവ്വാഴ്ച പുറത്തിറങ്ങിയ ആത്മകഥയിൽ മാർപാപ്പ വ്യക്തമാക്കുന്നു. ജലദോഷത്തെത്തുടർന്ന് ഒരു പ്രസംഗം തന്റെ സഹായിയോട് വായിക്കാൻ മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് മാർപാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കകൾ ഉയരുകയും ചെയ്യു ഇതിനെ ദൂരീകരിക്കുന്നതായിരുന്നു മാർപാപ്പയുടെ പുസ്തകത്തിലെ പരാമർശങ്ങൾ മാർപാപ്പയുടെ 88-ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചായിരുന്നു ആത്മകഥയുടെ പ്രസിദ്ധീകരണം 2025 ജനുവരി മാസത്തിലാണ് പുസ്തകം പുറത്തിറങ്ങിയത്. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിലാണ് മാർപ്പപ്പയുടെ ആരോഗ്യ നിലമോശമാകുന്നതും ആശുപത്രിയിലേക്ക് മാറ്റുന്നതും.