
പൂപ്പാറ കൂട്ടബലാത്സംഗക്കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍; ഇരുവരും പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍
സ്വന്തം ലേഖിക
ഇടുക്കി: പൂപ്പാറയില്‍ തേയിലത്തോട്ടത്തില്‍ പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗം ചെയ്‌ത കേസില്‍ രണ്ട് പേര്‍ കൂടി അറസ്‌റ്റില്‍.
മഹേഷ് കുമാര്‍ യാദവ്, ഖേം സിംഗ് എന്നിവരാണ് പിടിയിലായത്. ഇവര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്. രാജകുമാരിയിലും പൂപ്പാറയിലും വച്ച് ഇവര്‍ പീഡിപ്പിച്ചെന്ന് കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി അറിയിച്ചിരുന്നു. മുന്‍പ് തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞ രണ്ട് പൂപ്പാറ സ്വദേശികളെ ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 30ന് പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍ എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും മറ്റൊരു കൂട്ടുകാരനും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇരുവരും പശ്ചിമബംഗാള്‍ സ്വദേശികളാണ്.
മേയ് 29ന് വൈകിട്ട് നാലരയോടെ പൂപ്പാറ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തെ തേയില തോട്ടത്തിലായിരുന്നു സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയും സുഹൃത്തും ഓട്ടോയിലാണ് ഇവിടേക്ക് വന്നത്. ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്ന് സുഹൃത്ത് മദ്യം വാങ്ങിയിരുന്നു.
തേയിലത്തോട്ടത്തില്‍ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കവേയാണ് പ്രതികള്‍ ഇവിടേക്ക് വന്നത്. സുഹൃത്തിനെ മര്‍ദിച്ച് ഓടിച്ച ശേഷം പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.