video
play-sharp-fill

റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ നിയമിച്ചു ; ജനുവരിയിൽ വിരമിച്ച മൈക്കൽ ദേബബ്രത പത്രയുടെ പിൻഗാമിയായാണ് നിയമനം

റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ നിയമിച്ചു ; ജനുവരിയിൽ വിരമിച്ച മൈക്കൽ ദേബബ്രത പത്രയുടെ പിൻഗാമിയായാണ് നിയമനം

Spread the love

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ ഡപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. ഏപ്രിൽ 7 മുതൽ 9 വരെ നടക്കുന്ന പണനയ സമിതിയുടെ (മോണിറ്ററി പോളിസി കമ്മിറ്റി) യോഗത്തിനു മുന്നോടിയായാണ് പൂനം ഗുപ്തയെ ഡപ്യൂട്ടി ഗവർണറായി നിയമിച്ച് ഉത്തരവിറക്കിയത്. ജനുവരിയിൽ വിരമിച്ച മൈക്കൽ ദേബബ്രത പത്രയുടെ പിൻഗാമിയായാണ് നിയമനം.

പതിനാറാം ധനകാര്യ കമ്മിഷന്റെ ഉപദേശക സമിതിയിലെ അംഗമാണ് പൂനം ഗുപ്ത. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ പൂനം നാഷനൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്റർനാഷനൽ ഫിനാൻസ് കോർപ്പറേഷനിൽ ഗ്ലോബൽ മാക്രോ ആൻഡ് മാർക്കറ്റ് റിസർച്ചിന്റെ ‌മുഖ്യ ഗവേഷകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.