
പ്രശസ്ത നടൻ പൂജപ്പുര രവി അന്തരിച്ചു; 86 വയസ്സായിരുന്നു; നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്
സ്വന്തം ലേഖകൻ
ഇടുക്കി∙ പ്രശസ്ത നടൻ പൂജപ്പുര രവി മറയൂരിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്
മകൾ ലക്ഷ്മിയുടെ മറയൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. എണ്ണൂറോളം സിനിമകളിൽ അഭിനയിച്ച പ്രതിഭയാണ് ഓർമ്മയായിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് താൻ 40 വർഷമായി താമസിച്ചിരുന്ന പൂജപ്പുരയിലെ വീട്ടിൽ നിന്നും മകൾക്കൊപ്പം മൂന്നാർ മറയൂരിലെ വീട്ടിലേക്ക് താമസം മാറിയത്.
മലയാള സിനിമയുടെ രീതി മാറ്റത്തിനൊപ്പം സഞ്ചരിച്ച പൂജപ്പുര രവി വേലുത്തമ്പി ദളവ എന്ന ചി്ത്രത്തിലൂടെയാണ് അഭിനയ ജീവതത്തിലേക്ക് കടക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ ഗപ്പിയാണ് അവസാനമായി അഭിനയിച്ച ചിത്രം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0