
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന പാചകവാതക പ്രതിസന്ധി ജയില്‍ വകുപ്പിന്റെ ഭക്ഷണവിതരണ ശൃംഖലയെയും ബാധിക്കുന്നു.
പൂജപ്പുര സെൻട്രല്‍ ജയിലിലടക്കം എല്‍.പി.ജി ലഭ്യത കുറഞ്ഞതോടെ, തടവുകാർ തയ്യാറാക്കി വിപണനം ചെയ്യുന്ന ഭക്ഷണ ഇനങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി.
പാചകവാതക വിതരണം ഏജൻസികള്‍ വെട്ടിക്കുറച്ചതോടെ, പൊതുജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ‘ഫുഡ് ഫോർ ഫ്രീഡം’ കൗണ്ടറുകളില്‍ ഇനി ചപ്പാത്തിയും കറികളും മാത്രമായിരിക്കും ലഭ്യമാകുക.
സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ വിതരണം പൂർണ്ണമായും നിർത്തിവെക്കേണ്ടി വരുമെന്ന് അധികൃതർ സൂചിപ്പിച്ചു. എന്നാല്‍, തടവുകാർക്കുള്ള ആഭ്യന്തര ഭക്ഷണ വിതരണത്തെ ഇത് ബാധിക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയില്‍ വകുപ്പിന് ലാഭം നേടിക്കൊടുത്ത സംരംഭമാണ് ‘ഫുഡ് ഫോർ ഫ്രീഡം’. തടവുപുള്ളികള്‍ വെച്ചുണ്ടാക്കുന്ന ഭക്ഷണമാണ് ഫുഡ് കൗണ്ടറുകളിലൂടെ ജയില്‍ അധികൃതർ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്.
വലിയ വിലക്കുറവാണ് ഈ ഭക്ഷണത്തിന്. അതിനാല്‍ സാധാരണക്കാരായ നിരവധി പേർ ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നു.







