Spread the love

പൊന്‍കുന്നം: പൊന്‍കുന്നം ഗവ.വി.എച്ച്‌.എസ്‌.എസില്‍ 21ാം തീയതി മുതല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്‌ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന്‌ ഗവ.ചീഫ്‌ വിപ്പ്‌ ഡോ.എന്‍.ജയരാജ്‌ അറിയിച്ചു.15 മുതല്‍ 23 വയസു വരെയുള്ള യുവജനങ്ങള്‍ക്ക്‌ തൊഴില്‍ സാധ്യതയുടെ അറിവും നൈപുണ്യവും നല്‍കുകയാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു.

video
play-sharp-fill

ഫാം മെഷിനറി ടെക്‌നീഷ്യന്‍, ജി.എസ്‌.ടി.അസിസ്‌റ്റന്റ്‌ എന്നീ രണ്ട്‌ കോഴ്‌സുകളാണ്‌ പൊന്‍കുന്നത്ത്‌ ഉള്ളത്‌. ഒരു വര്‍ഷമാണ്‌ കോഴ്‌സിന്റെ കാലാവധി.
ക്ലാസുകള്‍ തികച്ചും സൗജന്യമായ ഈ കോഴ്‌സുകള്‍ക്ക്‌ പത്താം ക്ലാസാണ്‌ വിദ്യാഭ്യാസ യോഗ്യത. ശനി, ഞായര്‍, അവധി ദിവസങ്ങളിലാണ്‌ ക്ലാസുകള്‍ നടക്കുക.

ഒരു വര്‍ഷം 400 മണിക്കൂര്‍ ക്ലാസും 40 മണിക്കൂര്‍ മോട്ടിവേഷനുമാണ്‌.ഒരു ക്ലാസില്‍ 25 പേര്‍ക്ക്‌ വീതം പ്രവേശനം ലഭിക്കുന്നതാണ്‌.15ാം തീയതി വരെ അപേക്ഷ നല്‍കാവുന്നതാണ്‌.
പരിചയസമ്പന്നരായ ട്രെയിനര്‍മാരുടെ സേവനം പഠിതാക്കള്‍ക്ക്‌ ലഭിക്കുന്നതാണ്‌. പഠനത്തിനപ്പുറം പ്രാക്‌ടിക്കല്‍ നല്‍കുമെന്നും പരീക്ഷക്ക്‌ അപ്പുറം പ്രാക്‌ടിക്കല്‍ അസെസ്‌മെന്റിനാണ്‌ പ്രാധാന്യമെന്നും ഡോ.എന്‍. ജയരാജ്‌ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ഷിക പ്രവര്‍ത്തികള്‍ക്ക്‌ ഉപയോഗിക്കുന്ന ഒട്ടേറെ ഉപകരണങ്ങള്‍ എത്തിച്ചിട്ടുണ്ട്‌. ഇവയുടെ അറ്റകുറ്റപണികള്‍, പരിപാലനം എന്നിവ പഠിപ്പിക്കുകയാണ്‌ ലക്ഷ്യം. സെന്ററില്‍ ഒരു കോര്‍ഡിനേറ്ററുടെ സേവനവും ലഭ്യമാണ്‌.21ാം തീയതി രാവിലെ 9.30ന്‌ പ്രവേശനോത്സവം നടക്കും.

കാഞ്ഞിരപ്പളളി നിയോജക മണ്ഡലത്തില്‍ പൊന്‍കുന്നത്തിന്‌ പുറമെ താഴത്തു വടകരയില്‍ ഒരു സ്‌കില്‍ ഡെവലപ്‌മെന്റ്‌ സെന്റര്‍ കൂടിയുണ്ട്‌. അവിടെ ആനിമേഷന്‍, ഗ്രാഫിക്ക്‌ ഡിസൈനിങ്ങ്‌ എന്നീ കോഴ്‌സുകളാണുള്ളത്‌.