video
play-sharp-fill

പോലീസ് ഉദ്യോഗസ്ഥന്റെ കാമുകിമാർ തമ്മിൽ നടുറോഡിൽ കണ്ടുമുട്ടി: വാക്കേറ്റം തമ്മിലടിയിൽ കലാശിച്ചു: സ്പെഷ്യൽ ബാഞ്ച് റിപ്പോർട്ട് നൽകി: അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.എല്‍.ഷാജിയുടെ കസേര തെറിച്ചു

പോലീസ് ഉദ്യോഗസ്ഥന്റെ കാമുകിമാർ തമ്മിൽ നടുറോഡിൽ കണ്ടുമുട്ടി: വാക്കേറ്റം തമ്മിലടിയിൽ കലാശിച്ചു: സ്പെഷ്യൽ ബാഞ്ച് റിപ്പോർട്ട് നൽകി: അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.എല്‍.ഷാജിയുടെ കസേര തെറിച്ചു

Spread the love

തൊടുപുഴ: പെണ്‍സുഹൃത്തുക്കള്‍ തമ്മില്‍ ടൗണില്‍ പരസ്യമായി ഏറ്റുമുട്ടിയതോടെ എഎസ്‌ഐക്ക് കസേര തെറിച്ചു. അടിമാലി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പി.എല്‍.ഷാജിയെയാണ് സസ്പെൻഡ് ചെയ്തത്.

ഷാജിയുടെ സാന്നിധ്യത്തില്‍ ഇയാളുടെ പെണ്‍സുഹൃത്തുക്കള്‍ നേര്യമംഗലം ടൗണില്‍വെച്ച്‌ ഏറ്റുമുട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണ വിധേയമായാണ് ഷാജിയെ ഡിഐജി സസ്പെൻഡ് ചെയ്തിരിക്കുന്നത്.

മൂന്നു വർഷം മുൻപ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ സ്ത്രീയുമായി എഎസ്‌ഐ സൗഹൃദത്തിലായി. ഈ സൗഹൃദം മുന്നോട്ട് പോകുന്നതിനിടെയാണ് മറ്റൊരു യുവതിയുമായും ഇയാള്‍ ബന്ധം സ്ഥാപിച്ചത്. വിദേശത്ത് ജോലി ചെയ്യുന്നയാളുടെ ഭാര്യയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഎസ്‌ഐയുടെ പുതിയ സുഹൃത്ത്. ഇതിനിടെ എഎസ്‌ഐയുടെ സാന്നിധ്യത്തില്‍ യുവതികള്‍ പരസ്പരം കണ്ടുമുട്ടുകയും വാക്കുതർക്കത്തില്‍ ഏർപ്പെടുകയുമായിരുന്നു. വാക്കുതർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് വഴിമാറുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ നേര്യമംഗലം ടൗണില്‍ യുവതികള്‍ തമ്മിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും സംബന്ധിച്ച്‌ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നല്‍കി. തുടർന്ന് ജില്ലാ പൊലീസ് മേധാവി എഎസ്‌ഐയെ ഇടുക്കി എആർ ക്യാംപിലേക്കു സ്ഥലംമാറ്റി.

എന്നാല്‍ ക്യാംപിലേക്കു പോകാൻ കൂട്ടാക്കാതെ എഎസ്‌ഐ അവധിയില്‍ പ്രവേശിച്ചു. ഇതിനിടെ ഡിഐജിക്ക് ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാജിയെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്.