പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി ; അന്വേഷണം ആരംഭിച്ചു

Spread the love

പത്തനംതിട്ട : തിരുവല്ലയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി. കുറ്റപ്പുഴ സ്വദേശി സുബിൻ അലക്സാണ്ടറാണ് ചാടിപ്പോയത്.

video
play-sharp-fill

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബാർ പരിസരത്ത് ഉണ്ടായ അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുപറിച്ച സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തതായിരുന്നു യുവാവിനെ.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുബിൻ. അതേസമയം, രക്ഷപ്പെട്ട സുബിൻ അലക്സാണ്ടറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group