
ലഹരിക്കെതിരെ കടുപ്പിച്ച് പൊലീസ്; സംസ്ഥാനതലത്തിൽ ലഹരിക്കെതിരെ നടപടികൾ ശക്തിപ്പെടുത്താൻ പൊലീസ് ഉന്നതതല യോഗത്തിൽ തീരുമാനം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധനകൾ ഉർജ്ജിതമാക്കും; ഡിജെ പാർട്ടികളും കർശന നിരീക്ഷണത്തിൽ
തിരുവനന്തപുരം: സംസ്ഥാനതലത്തിൽ ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിനായി സമഗ്ര നടപടികൾ സ്വീകരിക്കാൻ എഡിജിപി മനോജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.
ലഹരിക്കെതിരെയുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധനകൾ ഉർജ്ജിതമാക്കും.
മുൻപ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളിലും ഒളിത്താവങ്ങളിലും കൂടുതൽ പരിശോധനകൾ നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിയേറ്റ തൊഴിലാളികളുടെ ക്യാമ്പുകൾ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കും അതുപോലെതന്നെ ഹോട്ടലുകൾ/ റിസോർട്ടുകൾ എന്നിവിടങ്ങളിലെ എല്ലാ ഡിജെ പാർട്ടികളും കർശന നിരീക്ഷണത്തിനു വിധേയമാക്കും. ഇങ്ങനെയുള്ള മിക്ക സ്ഥലങ്ങളിലും മയക്കുമരുന്നിന്റെ ഉപയോഗം വളരെയധികം കണ്ടുവരുന്നുണ്ട്.
Third Eye News Live
0