
കോഴിക്കോട്: സ്റ്റേഷനില്‍ എത്തി പൊലീസിനെ യുവാവ് ആക്രമിച്ചു.
താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ ആണ് സംഭവം. സീനിയർ സിപിഒപിഎം ഷിജുവിനാണു മർദ്ദനമേറ്റത്.
ആലപ്പിടമ്മല്‍ ഷാജിയാണ് പ്രതി. ഇയാള്‍ സ്റ്റേഷനിലെത്തി പൊലീസുകാരനെ മർദിക്കുകയും സ്റ്റേഷനിലെ ലാൻറ് ഫോണും ലാപ്ടോപ്പും വലിച്ചെറിയുകയും ഉദ്യോഗസ്ഥനെ അസഭ്യം പറയുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു കേസിന്റെ വിവരാന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിലെത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഷിജുവിനെ മര്‍ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു. പരിക്കേറ്റ ഷിജു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
അറസ്റ്റു ചെയ്ത പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.







