
വെഞ്ഞാറമൂട് : എഞ്ചിനീയറിംഗ് കോളേജില്‍ ഉണ്ടായ അടിപിടിയില്‍ ഇടിവളയിട്ടുള്ള ഇടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കാഴ്ച നഷ്ടമായി.
കോളേജിലെ കമ്പ്യൂട്ടര്‍സയന്‍സ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി അല്‍ അമീനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്കും കണ്ണിനുമായി കിട്ടിയ ഇടിയുടെ ആഘാതത്തില്‍ ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നശിച്ചു.
കോളേജില്‍ പരിപാടികള്‍ നടക്കുന്നതിനിടയില്‍ പുറത്തുനിന്നും വന്നവരാണ് അക്രമം നടത്തിയതെന്നാണ് വിവരം. ഇടിവള വിരലുകള്‍ക്ക് ഇടയില്‍ പിടിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. കണ്ണിന് നടത്തിയ പരിശോധനയില്‍ വളയുടെ തകര്‍ന്ന ഭാഗം കണ്ണില്‍ തുളച്ചുകയറി റെറ്റീനയ്ക്കും കോര്‍ണിയയ്ക്കും പരിക്കേറ്റതായിട്ടാണ് വിവരം. മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാമത്തെ കണ്ണിന് കാഴ്ചയ്ക്ക് മങ്ങലുണ്ട്. ആദ്യം എത്തിച്ച ആശുപത്രിയില്‍ നിന്നും കണ്ണാശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
കോളേജില്‍ എത്തിയ പുറത്തുനിന്നുള്ളവരാണ് അക്രമം നടത്തിയതെന്നാണ് അല്‍ അമീന്‍ പറയുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലായിരുന്നു ആക്രമണമെന്നും ആരോപിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള പുറത്തുനിന്നും വന്നവര്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ അത് തടയാന്‍ അല്‍ അമീന്‍ ഇടപെട്ടപ്പോഴായിരുന്നു മര്‍ദ്ദനമേറ്റത്. പിന്നില്‍ നിന്നുമായിരുന്നു ആക്രമണം. തന്നെ ക്രൂരമായിട്ടാണ് മര്‍ദ്ദിച്ചതെന്നാണ് അല്‍ അമീന്‍ പറയുന്നത്. ഇടിച്ചയാളുടെ വിവരം അടക്കം പോലീസിന് കൈമാറിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അക്രമികളെ പോലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. അക്രമികളുടെ ഫോണ്‍നമ്പര്‍ സഹിതം നല്‍കിയിട്ടും പിടികൂടിയില്ല. സംഭവത്തില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായും അല്‍ അമീന്റെ കുടുംബം ആരോപിക്കുന്നുണ്ട്. പ്രശ്‌നം നടക്കുമ്പോഴൂം പരിപാടി തുടരുകയായിരുന്നെന്നും പുറത്തുനിന്നുള്ളവര്‍ കോളേജില്‍ കയറാതിരിക്കാന്‍ വേണ്ട നടപടി എടുത്തിരുന്നില്ലെന്നും പറഞ്ഞു.







