Spread the love

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച്‌ തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.

video
play-sharp-fill

ഏത് അന്വേഷണത്തോടും എതിർപ്പില്ലെന്ന് കൊട്ടാരം അറിയിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും സുതാര്യമായിരിക്കണമെന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഫണ്ട് വിവരം പുറത്തുവിടാത്തതിനെ കുറിച്ചുള്ള ചോദ്യത്തോടുള്ള മന്ത്രിയുടെ പ്രതികരണം. ആ കണക്കുകള്‍ ക്ഷേത്രം പുറത്തുവിട്ടില്ലെങ്കിലും ഞങ്ങള്‍ പുറത്ത് വിടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

 

കഴിഞ്ഞ 6-7 മാസങ്ങള്‍ക്കിടയില്‍ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വർണ്ണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ മോഷണത്തിന് കവടിയാർ കൊട്ടാരത്തിലെ മോഷണവുമായി പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ട് മോഷണങ്ങളും നടന്നിരിക്കുന്നത് ഒരേ കാലയളവിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല വിഷയത്തില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സർക്കാരിന് തീരുമാനമെടുക്കാനാവില്ലെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. തൃപ്തിയില്ല. സംഭവത്തില്‍ നിയമ ഉപദേശം തേടിയ ശേഷം തുടർനടപടികള്‍ സ്വീകരിക്കും. എസ് ഐ ടി യെ നിലവില്‍ മാറ്റാൻ അധികാരം ഞങ്ങള്‍ക്കില്ലെന്നും ഹൈക്കോടതിയാണ് നിയമിച്ചതെന്നും മന്ത്രി പറഞ്ഞു.