video
play-sharp-fill

പത്തും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; വീട്ടമ്മയും യുവാവും പിടിയിൽ

പത്തും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി ; വീട്ടമ്മയും യുവാവും പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

പരിയാരം: പത്തും പതിനാലും വയസുള്ള രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയും കാമുകനും പൊലലീസ് പിടിയിൽ. ചെറുതാഴം കൊവ്വപ്പുറത്തെ കണ്ണോത്ത് ഹൗസിൽ സിൽവിയ എന്ന മുപ്പത്തിനാലുകാരി കാമുകൻ കുഞ്ഞിമംഗലത്തെ കോയപ്പാറ ഹൗസിൽ ടി.പി.നിസാർ എന്ന 32 കാരനൊപ്പം ആണ് പോയത്.
ജനുവരി 29 നാണ് ഇരുവരും മുങ്ങിയത്. സിൽവിയയുടെ ഭർത്താവിന്റെ പരാതിയിൽ പോലീസ് ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസമാണ് ഇവരെ പിടികൂടിയത്. പയ്യന്നൂർ മജിസ്‌ട്രേറ്റ് കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കഴിഞ്ഞ പത്തു വർഷമായി നിസാറുമായി പ്രണയത്തിൽ ആയിരുന്നു എന്ന് യുവതി പോലീസിനോട് പറഞ്ഞു. പരിയാരം എസ് ഐ പി. ബാബുമോൻ, സീനിയർ സി പി ഒ എൻ .പി. സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group