video
play-sharp-fill

കോടതി വരാന്തയിൽ സമാന്തര കോടതി; പെറ്റി കേസുകൾ  പൊലീസുകാർ നേരിട്ട് തീർപ്പാക്കുന്നു; ഇരുനൂറ് രൂപ മാത്രമുള്ള പിഴയ്ക്ക് വാങ്ങുന്നത് ആയിരം രൂപ വരെ; വക്കീലന്മാരേയും ക്ലർക്ക്മാരേയും നോക്കുകുത്തികളാക്കി പൊലീസ് കോടതി

കോടതി വരാന്തയിൽ സമാന്തര കോടതി; പെറ്റി കേസുകൾ പൊലീസുകാർ നേരിട്ട് തീർപ്പാക്കുന്നു; ഇരുനൂറ് രൂപ മാത്രമുള്ള പിഴയ്ക്ക് വാങ്ങുന്നത് ആയിരം രൂപ വരെ; വക്കീലന്മാരേയും ക്ലർക്ക്മാരേയും നോക്കുകുത്തികളാക്കി പൊലീസ് കോടതി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തെ മൂന്നാം കോടതിയുടേയും ഒന്നാം കോടതിയുടേയും വരാന്തയിൽ സമാന്തര കോടതി തുടങ്ങി പൊലീസുകാർ.

ഇരുനൂറ് രൂപ മാത്രം പിഴയടക്കേണ്ട ഐ.പി.സി 290 പോലുള്ള കേസുകൾക്ക് ആയിരം രൂപ വരെ വാങ്ങി പൊലീസുകാർ കോടതി വരാന്തയിൽ തന്നെ നേരിട്ട് തീർപ്പാക്കുകയാണ്

വക്കീലന്മാരേയും ക്ലർക്ക്മാരേയും നോക്കുകുത്തികളാക്കിയാണ് ഇത്തരത്തിൽ സമാന്തര കോടതി പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ വെട്ടിച്ചെടുക്കുന്ന തുകയിൽ പിഴ തുക കോടതിയിൽ അടച്ച ശേഷം ബാക്കി തുക പൊലീസുകാർ അടിച്ച് മാറ്റുകയാണ്. കോടതിയിൽ നിന്ന് സമൻസ് പോയിട്ടില്ലാത്ത കേസുകളിലെ കക്ഷികളേയും വിളിച്ചുവരുത്തി പിഴ അടപ്പിക്കുകയാണ് പൊലീസുകാർ ചെയ്യുന്നത്.

ഇത്തരത്തിൽ പൊലീസുകാർ അനധികൃത ഇടപാട് നടത്തുന്നത് മൂലം ജൂനിയർ അഭിഭാഷകർക്കും ക്ലർക്കുമാർക്കും ലഭിക്കേണ്ട കേസും അവസരവുമാണ് നഷ്ടപ്പെടുന്നത്. ഇതിന് ലീഗൽ സർവീസ് അതോറിറ്റിയിലേയും, കോടതിയിലേയും ഒരു വിഭാഗം ജീവനക്കാർ ഒത്താശ ചെയ്യുന്നുണ്ടെന്ന് അഭിഭാഷകർ പറയുന്നു.

ഇതേ തുടർന്നത് ബാർ അസോസിയേഷൻ ജില്ലാ സെഷൻസ് ജഡ്ജിക്കും ഹൈക്കോടതി രജിസ്ട്രാർക്കും പരാതി നല്കി.