video
play-sharp-fill
വീട്ടമ്മയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തു; കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ എസ് ഐയ്ക്ക് സസ്പെൻഷൻ; സ്കൂളിലെ അടിപിടിക്കേസില്‍ പ്രതി സഥാനത്തുള്ള മകനെ കേസില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന് വാഗ്ദാനം നല്കിയായിരുന്നു ഫോൺവിളി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീട്ടമ്മയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ എസ് ഐ എന്‍ അശോക് കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി.

സ്കൂളിലെ അടിപിടിക്കേസില്‍ പ്രതി സഥാനത്തുള്ള മകനെ കേസില്‍ നിന്ന് ഒഴിവാക്കി നല്‍കാമെന്ന വാഗ്ദാനവുമായാണ് വീട്ടമ്മയെ ഫോണിലൂടെ ശല്യം ചെയ്തിരുന്നത്. വീട്ടമ്മയെ നിരന്തരമായി ഫോണിൽ വിളിച്ച് മോശമായി പെരുമാറിയതായാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group