പോലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ; ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസറായ സുമേഷ് വിഷാദ രോഗിയായിരുന്നുവെന്ന് സഹപ്രവർത്തകർ
സ്വന്തം ലേഖകൻ
പാലക്കാട്: ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കയ്യറ മുണ്ടൂർ ആറുമുഖന്റെ മകൻ സുമേഷി(40)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഷാദ രോഗിയായിരുന്നുവെന്നും കഴിഞ്ഞ മൂന്നുദിവസമായി ലീവിലാണെന്നും സഹപ്രവർത്തകർ പറഞ്ഞു.
ഹേമാംബിക നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ധോണി എസ്-നഗറിലെ സുമേഷിന്റെ ഉടമസ്ഥതയിലുള്ള അരിമണി എസ്റ്റേറ്റ് ഷെഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നുവർഷമായി ശ്രീകൃഷ്ണപുരം സ്റ്റേഷനിൽ സേവനമനുഷ്ടിച്ച് വരികയാണ്. ഭാര്യയും മകളും ഉണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0