play-sharp-fill
ഏറെ നാൾ സ്ഥലംമാറ്റത്തിനായി ശ്രമിച്ചു, ഒടുവിൽ സ്ഥലംമാറ്റം കിട്ടിയപ്പോൾ മേലുദ്യോഗസ്ഥൻ ഇടപെട്ട് തടഞ്ഞു ; മനോവിഷമത്തിൽ പോലീസ് ഉദ്യോഗസ്ഥൻ നാടുവിട്ടതായി റിപ്പോർട്ട്

ഏറെ നാൾ സ്ഥലംമാറ്റത്തിനായി ശ്രമിച്ചു, ഒടുവിൽ സ്ഥലംമാറ്റം കിട്ടിയപ്പോൾ മേലുദ്യോഗസ്ഥൻ ഇടപെട്ട് തടഞ്ഞു ; മനോവിഷമത്തിൽ പോലീസ് ഉദ്യോഗസ്ഥൻ നാടുവിട്ടതായി റിപ്പോർട്ട്

തൃശ്ശൂർ : സ്ഥലംമാറ്റം തടഞ്ഞതിന്റെ മനോവിഷമത്തിൽ പോലീസ് ഉദ്യോഗസ്ഥൻ നാടുവിട്ടതായി റിപ്പോർട്ട്. അന്തിക്കാട് പൊലീസ് സ്‌റ്റേഷനിലെ സിപിഒ ചേർപ്പ് സ്വദേശി മുരുകദാസിനെയാണ് കാണാതായത്.

ഇയാളുടെ സ്ഥലം മാറ്റം തടഞ്ഞിരുന്നു. ഇതില്‍ നിരാശനായ പോലീസുകാരൻ ജോലിക്ക് ഹാജരാകാതെ മുങ്ങിയെന്നാണ് വിവരം. മുരുകദാസിനെ കാണാതായ വിവരം പൊലീസ് എസ്പിയെ അറിയിച്ചു. സ്ഥലം മാറ്റം തടഞ്ഞതാണ് നാടുവിടാൻ കാരണമെന്നും അറിയിച്ചു.

അന്തിക്കാട് സ്‌റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റത്തിനായി ഇയാള്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വരന്തരപ്പിള്ളി സ്‌റ്റേഷനിലേക്ക് മാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ജില്ലയിലെ ഉയർന്ന ഉദ്യാഗസ്ഥൻ സ്ഥലം മാറ്റം തടഞ്ഞു. തുടർന്നും അന്തിക്കാട് സ്‌റ്റേഷനില്‍ ജോലിക്ക് പോകാനും നിർദേശം വന്നു. ഇതോടെ ഇയാള്‍ ഏറെ വിഷമത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടില്‍ നിന്ന് ഇറങ്ങിയ മുരുകദാസ് അന്തിക്കാട് സ്‌റ്റേഷനില്‍ ജോലിക്ക് എത്താതായതോടെ അന്തിക്കാട് പൊലീസ് ഇയാളെ മൊബൈലില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ പൊലീസ് വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ വീട്ടില്‍ നിന്ന് ജോലിക്ക് പോയെന്ന മറുപടിയാണ് ലഭിച്ചത്.

ഇതോടെ അന്തിക്കാട്ടേ ജോലിയില്‍ നിന്ന് ഒഴിവാക്കി വീണ്ടും വരന്തരപ്പിള്ളിലേക്ക് തന്നെ മാറ്റി നിയമിച്ചു. വിവരം പഞ്ചായത്ത് അംഗം മുരുകേശനെ അറിയിച്ചപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ മടങ്ങിവരുമെന്ന് ഇയാള്‍ അറിയിച്ചു.