പൊലീസിൽ വൻ അഴിച്ചു പണി: 26 സിഐമാർ ഡിവൈഎസ്പിമാർ; അഞ്ചു അഡീഷണൽ എസ്പിമാർ എസ്.പിമാരാകും; കൂടുതൽ അഴിച്ചു പണി പിന്നാലെ

പൊലീസിൽ വൻ അഴിച്ചു പണി: 26 സിഐമാർ ഡിവൈഎസ്പിമാർ; അഞ്ചു അഡീഷണൽ എസ്പിമാർ എസ്.പിമാരാകും; കൂടുതൽ അഴിച്ചു പണി പിന്നാലെ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം സർവീസിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചു പണി.

അഞ്ച് അഡീഷണൽ എസ്.പിമാരെ നോൺ ഐപിഎസ്സ് എസ് .പിമാരാക്കിയും  54ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റിയും പൊലീസിൽ വൻ അഴിച്ചുപണി. 26 സി.ഐമാരെ ഡിവൈ.എസ്.പിമാരാക്കി. എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ച കെ.സലിമിനെ എസ്.എസ്.ബി തൃശൂർ റേഞ്ചിലും ടി.കെ.സുബ്രഹ്മണ്യനെ എസ്.എസ്.ബി സെക്യൂരിറ്റിയിലും എം.ജെ സോജനെ എറണാകുളം ക്രൈംബ്രാഞ്ചിലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.കെ മൊയ്തീൻകുട്ടിയെ കാസർകോട് ക്രൈംബ്രാഞ്ചിലും എം.സി ദേവസ്യയെ കോഴിക്കോട് ക്രൈംബ്രാഞ്ചിലും നിയമിച്ചു. എസ്.പിമാരായ ബി.കൃഷ്ണകുമാറിനെ ട്രാഫിക് സൗത്ത് സോണിലും കെ.എൽ ജോൺകുട്ടിയെ പി.ടി.സി പ്രിൻസിപ്പലായും ഷാജി സുഗുണനെ തിരുവനന്തപുരം

വിജിലൻസ് സ്‌പെഷ്യൽ സെല്ലിലും വി.എസ് അജിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും ബാസ്റ്റിൻ സാബുവിനെ ക്രൈം റെക്കാർഡ്‌സ് ബ്യൂറോയിലും എ.എസ് രാജുവിനെ പാലക്കാട് ക്രൈംബ്രാഞ്ചിലും മാറ്റി നിയമിച്ചു.

ഡിവൈ.എസ്.പിമാരായ ജി.സാബുവിനെ മലപ്പുറം അഡി.എസ്.പിയായും സേവ്യർ സെബാസ്റ്റ്യനെ കാസർകോട് അഡി.എസ്.പിയായും കുബേരൻ നമ്പൂതിരിയെ തൃശൂർ അഡ്മിനിസ്‌ട്രേഷൻ അഡി.എസ്.പിയായും കെ.പി അബ്ദുൾ റസാഖിനെ കോഴിക്കോട് അഡ്മിൻ അഡി.എസ്.പിയായും

എം.പ്രദീപ്കുമാറിനെ കോഴിക്കോട് റൂറൽ അഡി.എസ്.പിയായും എസ്.മധുസൂദനനെ കൊല്ലം റൂറൽ അഡി.എസ്.പിയായും എസ്.സുരേഷിനെ ഇടുക്കി അഡി. എസ്.പിയായും ഇ.എസ് ബിജിമോനെ തിരുവനന്തപുരം റൂറലിൽ അഡി.എസ്.പിയായും നിയമിച്ചു.

കാസർകോട് അഡി.എസ്.പി പി.ബി. പ്രശോഭിനെ പാലക്കാട്ടേക്കും എൻ.രാജനെ ഇടുക്കിയിൽ നിന്ന് ആലപ്പുഴയിലേക്കും എ.യു സുനിൽകുമാറിനെ ആലപ്പുഴയിൽ നിന്ന് പത്തനംതിട്ടയിലേക്കും ഇ.എൻ.സുരേഷിനെ തിരുവനന്തപുരം റൂറലിൽ നിന്ന് എറണാകുളം റൂറലിലേക്കും മാറ്റി നിയമിച്ചു.

സ്ഥാനക്കയറ്റം ലഭിച്ച ഡിവൈ.എസ്.പിമാരായ എസ്.വൈ സുരേഷിനെ ആറ്റിങ്ങലിലും ഷൈനു തോമസിനെ ചാത്തന്നൂരിലും വിനോദ്കുമാറിനെ തിരുവനന്തപുരം എസ്.എസ്.ബിയിലും നിയമിച്ചു. നെടുമങ്ങാട് ഡിവൈ.എസ്.പിയായി ജെ.ഉമേഷ് കുമാറിനെയും എം.എ നാസറിനെ കൊട്ടാരക്കരയിലും എൻ.വി അരുൺരാജിനെ തിരുവനന്തപുരം സൗത്ത് ട്രാഫിക്കിലും എം.കെ സുൽഫിക്കറിനെ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചിലും എസ്.എം. സാഹിറിനെ തിരുവനന്തപുരം റൂറൽ സ്‌പെഷ്യൽ ബ്രാഞ്ചിലും നിയമിച്ചു.