play-sharp-fill
തിരുവല്ലയിൽ പോക്‌സോ കേസ് ഇരകളെ താമസിപ്പിക്കുന്ന അഭയ കേന്ദ്രത്തിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി ; പെൺകുട്ടികളെ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നും : കാണാതായത് സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിൽ നിന്നും

തിരുവല്ലയിൽ പോക്‌സോ കേസ് ഇരകളെ താമസിപ്പിക്കുന്ന അഭയ കേന്ദ്രത്തിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി ; പെൺകുട്ടികളെ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നും : കാണാതായത് സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിൽ നിന്നും

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവല്ലയിൽ പോക്‌സോ കേസ് ഇരകളെ പാർപ്പിക്കുന്ന അഭയ കേന്ദ്രത്തിൽ നിന്ന് കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് രണ്ട് പെൺകുട്ടികളെ അഭയകേന്ദ്രത്തിൽ നിന്നും കാണാതായത്. ഇതിന് പിന്നാലെ പൊലീസ് സംസ്ഥാനമൊട്ടാകെ വിവരങ്ങൾ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് റെയിൽവേ പൊലീസ് ഇരുവരെയും തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവല്ലയിൽ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. ഇവിടെ നാലു പെൺകുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 15, 16 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. 1അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് ഊർജ്ജിതമായി അന്വേഷണം നടത്തുകയായിരുന്നു.

അന്വേഷണത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിനിൽ കുട്ടികൾ കയറിപ്പോയതായി വിവരം ലഭിച്ചിരുന്നു. റെയിൽവേ പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ തമ്പാനൂർ പൊലീസിന് കൈമാറി.