video
play-sharp-fill

ലോക്ക് ഡൗണ്‍ കാലത്ത് വേഷംമാറി ബൈക്കില്‍ ‘കറങ്ങി’ പൊലീസ് കമ്മീഷണര്‍; കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരുടെ അലംഭാവം നേരിട്ട് ബോധ്യപ്പെട്ടു; വാഹനപരിശോധനയില്‍ വീഴ്ച വരുത്തിയവര്‍ക്ക് ശക്തമായ താക്കീത്

ലോക്ക് ഡൗണ്‍ കാലത്ത് വേഷംമാറി ബൈക്കില്‍ ‘കറങ്ങി’ പൊലീസ് കമ്മീഷണര്‍; കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരുടെ അലംഭാവം നേരിട്ട് ബോധ്യപ്പെട്ടു; വാഹനപരിശോധനയില്‍ വീഴ്ച വരുത്തിയവര്‍ക്ക് ശക്തമായ താക്കീത്

Spread the love

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി വാഹനപരിശോധനക്ക് നിയോഗിച്ച പൊലീസുകാര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായി സിറ്റി പൊലീസ് മേധാവി നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനായി വേഷംമാറി ബൈക്കില്‍ ‘കറങ്ങി’യാണ് കമീഷണര്‍ ആര്‍. ഇളങ്കോവ് പരിശോധന നടത്തിയത്. ഞായറാഴ്ച വൈകീട്ടായിരുന്നു ആര്‍. ഇളങ്കോ ബൈക്കില്‍ വേഷംമാറി യാത്രചെയ്തത്.

ടൗണ്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെട്ടിപ്പീടിക, വളപട്ടണം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചാലില്‍ ബീച്ചിലുമാണ് കമീഷണര്‍ ‘കറങ്ങി’യത്. പലതവണ കടന്നുപോയിട്ടും ബൈക്ക് തടയാനോ പരിശോധന നടത്താനോ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തയാറായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേതുടര്‍ന്ന് കൃത്യ നിര്‍വഹണത്തില്‍ അലംഭാവം കാട്ടിയ നാലു പൊലീസുകാരെ കമീഷണറുടെ ഓഫിസില്‍ വിളിച്ചുവരുത്തി താക്കീതുനല്‍കി.

മറ്റു വാഹനങ്ങളും പരിശോധിക്കുന്നതായി കമീഷണര്‍ നിരീക്ഷിച്ചെങ്കിലും കണ്ടില്ല. രണ്ടിടത്തും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെയാണ് തിങ്കളാഴ്ച ഓഫിസില്‍ വിളിച്ചുവരുത്തി താക്കീതുചെയ്തത്.