video
play-sharp-fill

പി പി ദിവ്യക്കെതിരെ സൈബർ ആക്രമണം: സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ വീഡിയോ, ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

പി പി ദിവ്യക്കെതിരെ സൈബർ ആക്രമണം: സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ വീഡിയോ, ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്

Spread the love

 

കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. ദിവ്യക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ ആൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

 

സാമൂഹിക മാധ്യമത്തിലൂടെ വീഡിയോ ചിത്രീകരിച്ച് അധിക്ഷേപം നടത്തിയെന്നാണ് ഭർത്താവിന്റെ പരാതി. കണ്ണപുരം സ്റ്റേഷനിലാണ് ഭർത്താവ് പരാതി നൽകിയിട്ടുള്ളത്.

 

അതേസമയം, എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിൽ പിപി ദിവ്യയുടെ ആരോപണങ്ങൾ തള്ളി കണ്ണൂർ സ്വദേശി ഗംഗാധരൻ രം​ഗത്തെത്തി. പി പി ദിവ്യ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കം ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.ബി ഗോവിന്ദൻ നവീൻ ബാബുവിന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group