Spread the love

ഏറ്റുമാനൂർ: ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നു പറഞ്ഞ് വഴിയാത്രക്കാരനും അവിവാഹിതനുമായ ആളെ പോലീസ് അടിച്ചെന്ന് പരാതി. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. ആണ് തന്നെ അടിച്ചതെന്ന് പരാതിക്കാരനായ അമലഗിരി ഓട്ടക്കാഞ്ഞിരം കറുകശ്ശേരി കെ.എം.മാത്യു (48) പറഞ്ഞു.

video
play-sharp-fill

ചൊവ്വാഴ്ച രാത്രി എട്ടിന് ഓട്ടക്കാഞ്ഞിരം കവലയിലാണ് സംഭവം. രോഗിയായ മാതാവും സഹോദരനുമുള്ള മാത്യു, ഇവർക്കുള്ള മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഈ സമയം പോലീസ് ജീപ്പ് അടുത്തുനിർത്തിയശേഷം പുറത്തിറങ്ങിയ എ.എസ്.ഐ. ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്ന് മാത്യു ഉന്നത പോലീസ് അധികൃതർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ വിവാഹിതനല്ലെന്നും ഡിവൈ.എസ്.പി.യുടെ വീട്ടിലെ ജോലിക്കാരനാണെന്നും പറഞ്ഞപ്പോള്‍ പോലീസുകാർ കേള്‍ക്കാൻ കൂട്ടാക്കാതെ പരിഹസിച്ചു.

പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. ഈ ഭാഗത്തുള്ള ഒരു വീട്ടില്‍ കുടുംബകലഹം നടന്നതുസംബന്ധിച്ച്‌ ഒരാള്‍ പോലീസിനോട് ഫോണില്‍ പരാതിപ്പെട്ടിരുന്നു.

ഇത് അന്വേഷിക്കാനെത്തിയ പോലീസ് ആളുമാറിയാണ് മാത്യുവിനെ അടിച്ചതെന്ന് സംശയിക്കുന്നു. അതേസമയം, പരാതി നല്‍കിയ വ്യക്തിയുടെ സമീപം മാത്യുവിനെ കണ്ടപ്പോള്‍ ശാസിച്ച്‌ പറഞ്ഞുവിട്ടതേയുള്ളൂവെന്നും അടിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.