Spread the love

മീനങ്ങാടി: കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍.

video
play-sharp-fill

മീനങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർമാരായ ഇ. അല്‍ത്താഫ്, എം.എ. അർജുൻ എന്നിവരെ ആക്രമിച്ച സംഭവത്തിലാണ് യുവാക്കള്‍ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായ ബസ് ഡ്രൈവർ ശരത് (29), കണ്ടക്ടർ വിഷ്ണുപ്രകാശ് (29) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥർ മീനങ്ങാടി ആശുപത്രിയില്‍ ചികിത്സതേടി. ഇരുവർക്കും കാലിനും കൈക്കുമാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെ 9.30-ഓടെ കൊളവയല്‍ മാനിക്കുനിയിലായിരുന്നു സംഭവം. മുൻവൈരാഗ്യത്തിന്റെ പേരില്‍ പ്രദേശത്തെ ഒരു വീട്ടില്‍ ശരതും വിഷ്ണുപ്രകാശും അതിക്രമിച്ചുകയറുകയും വീട്ടിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ബഹളംവെക്കുകയും ചെയ്തിരുന്നു.

വീട്ടുടമ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസുകാരായ അല്‍ത്താഫും അർജുനും സ്ഥലത്തെത്തി. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. വിഷ്ണുപ്രകാശിന്റെ കൈവശമുണ്ടായിരുന്ന സ്റ്റീലിന്റെ വള ഉപയോഗിച്ചും കൈകൊണ്ടുമാണ് ഇവർ പോലീസുകാരെ ആക്രമിച്ചത്.