video
play-sharp-fill

100 കോടി രൂപ  അക്കൗണ്ടിൽ ഇടണം, അല്ലെങ്കിൽ പണിവാങ്ങും ; മുഖ്യമന്ത്രിക്ക് ഭീഷണിസന്ദേശം ; കാട്ടാക്കട സ്വദേശി പിടിയിൽ; മെയിൽ അയക്കാനായി ഉപയോഗിച്ച ഫോണും പോലീസ് കണ്ടെടുത്തു

100 കോടി രൂപ അക്കൗണ്ടിൽ ഇടണം, അല്ലെങ്കിൽ പണിവാങ്ങും ; മുഖ്യമന്ത്രിക്ക് ഭീഷണിസന്ദേശം ; കാട്ടാക്കട സ്വദേശി പിടിയിൽ; മെയിൽ അയക്കാനായി ഉപയോഗിച്ച ഫോണും പോലീസ് കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 100 കോടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ചു. പ്രതിയായ കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ (53) പിടിയിൽ. 100 കോടി രൂപ പ്രതിയുടെ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനും ഒക്കെ പണിവാങ്ങും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ഇ മെയിൽ സന്ദേശം ആണ് ഇയാൾ രണ്ടാഴ്ച മുൻപ് അയച്ചത്.

മെയിൽ അയക്കാനായി ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തു. പോലീസ് ഹൈടെക് സെല്ലിൽനിന്നു കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിൽ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് വിമുക്ത ഭടന്റെ വീട്ടിൽ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തിൽ കത്തിവെച്ചു ഭീഷണി മുഴക്കുകയും വീടിന് തീ ഇടുകയും ചെയ്ത കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

കാട്ടാക്കട ഡിവൈഎസ് പി എൻ ഷിബുവിന്റെ നേതൃത്വത്തിൽ കാട്ടാക്കട ഇൻസ്‌പെക്ടർ ഷിബുകുമാർ, എസ്ഐ ശ്രീനാഥ്, എഎസ്ഐ സന്തോഷ് കുമാർ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.