പത്തനംതിട്ടയിൽ കടവരാന്തയിൽ നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; 75കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ടയിൽ കടവരാന്തയിൽ നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; 75കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 75 കാരൻ പോലീസ് പിടിയിൽ. റാന്നി പുതുശ്ശേരിമല കുളത്തൂർ വീട്ടിൽ പ്രഭാകരൻ നായർ (75) ആണ് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച്ച പകൽ 11.45 ന് പുതുശ്ശേരി കൊല്ലൻപടിയിലാണ് സംഭവം.

കൊല്ലൻപടിയിൽ പ്രവർത്തിക്കുന്ന കുളത്തൂർ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ വരാന്തയിൽ നിന്ന പ്രതി, കുട്ടിയെ വരാന്തയിലെ കെട്ടിൽ പിടിച്ചിരുത്തിയശേഷം ദേഹത്ത് കടന്നുപിടിച്ച് കുറ്റകരമായ ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വനിതാ സെൽ എസ്ഐ ഷേർലി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് റാന്നി എസ്ഐ ശ്രീജിത്ത്‌ ജനാർദ്ദനൻ കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗൺസിലിങ് അടക്കമുള്ള സേവനങ്ങൾ കുട്ടിക്ക് ലഭ്യമാക്കുന്നതിന് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പോലീസ് കത്ത് നൽകി. വൈദ്യപരിശോധന നടത്തുകയും റാന്നി ജെഎഫ്എംസി കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്ന് ഉടനടി പിടികൂടി. സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.