video
play-sharp-fill

കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ കളളനാക്കും പോലിസ് ; ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ചങ്ങനാശേരിയിൽ സ്വർണ്ണക്കട ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു; ഇനി പൊലീസിന് കൊടുക്കാൻ കിടപ്പാടം മാത്രമേ ഉള്ളുവെന്ന് സുബ്ബറാവു

കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ കളളനാക്കും പോലിസ് ; ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ചങ്ങനാശേരിയിൽ സ്വർണ്ണക്കട ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു; ഇനി പൊലീസിന് കൊടുക്കാൻ കിടപ്പാടം മാത്രമേ ഉള്ളുവെന്ന് സുബ്ബറാവു

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശേരി: കട്ടവനെ കിട്ടിയില്ലേൽ കിട്ടിയവനെ കളളനാക്കാൻ ബഹുമിടുക്കരാണ് കേരളാ പോലിസ് .

അതിനുള്ള വ്യക്തമായ ഉദാഹരണമാണ് ചങ്ങനാശേരിയിൽ നിന്ന് പുറത്ത് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്രാ സ്വദേശി രാജേന്ദ്ര സുബറാവു ദേശ്മുഖ് ചങ്ങനാശേരിയിൽ പഴയ സ്വർണ്ണം വ്യാപാരം ചെയ്യുകയാണ്. ഒരു മാസം മുൻപ് പെരുമ്പടപ്പ് പൊലീസ് സുബറാവുവിനെ കള്ളക്കേസിൽ കുടുക്കി.ഇതോടെയാണ് ഇയാളുടെ ശനിദശ തുടങ്ങിയത്.

പെരുമ്പടപ്പിൽ നിന്ന് മോഷണം പോയ സ്വർണം ചങ്ങനാശ്ശേരിയിലുള്ള ഒരു ജൂവലറിയിൽ കൊടുത്തതായി കള്ളൻ പോലീസിനോട് പറഞ്ഞു. ആ ജൂവലറിയിലെത്തിയ പൊലീസിനോട് കടയുടമ സ്വർണ്ണം സുബറാവുവിന് കൊടുത്തതായി പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ചങ്ങനാശേരിയിലെ സുബറാവുവിൻ്റെ കടയിൽ പരിശോധന നടത്തിയെങ്കിലും കളവ് പോയ സ്വർണ്ണം കിട്ടിയില്ല. ഒടുവിൽ കിട്ടിയ സ്വർണ്ണവുമായി പൊലീസ് പോയി.

ഇതിനേ തുടർന്ന് കേരളത്തിൽ എവിടെ മോഷണം നടന്നാലും തൊണ്ടി സാധനം എടുക്കാൻ പൊലിസ് ചങ്ങനാശേരിക്ക് വണ്ടി കയറും.

മഹാരാഷ്ട്രാ സ്വദേശി ആയതു കൊണ്ടും, രാഷ്ട്രീയ സ്വാധീനം ഇല്ലാത്തത് കൊണ്ടുമാണ് ഇത്തരത്തിൽ പൊലീസ് തന്നെ ഉപദ്രവിക്കുന്നതെന്ന് സുബറാവു പറയുന്നു.

ഒടുവിൽ ഗതികെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. നടപടി നീണ്ട് പോയതിനാൽ സുബറാവു
ഹൈക്കോടതിയെ സമീപിച്ചു. ഏത് കേസിലായാലും മുൻകൂർ നോട്ടീസ് നല്കി മാത്രമേ ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ കസ്റ്റഡിയിലെടുക്കാനും പാടുള്ളു എന്ന് ഹൈക്കോടതി ഉത്തരവിട്ടു.

എന്നാൽ ഹൈക്കോടതി ഉത്തരവിന് പുല്ല് വില കല്പിച്ച് കഴിഞ്ഞ ദിവസം ആലപ്പുഴ പൊലീസ് സുബറാവുവിനെ കസ്റ്റഡിയിലെടുത്തു.

താൻ സ്വർണ്ണം വാങ്ങിയിട്ടില്ലെന്നും ഇനി പൊലീസിന് തരാൻ കിടപ്പാടം മാത്രമേ ഉള്ളുവെന്ന് സുബ്ബറാവു പറഞ്ഞെങ്കിലും പഴയ കുട്ടൻപിള്ള പൊലീസിൻ്റെ ഭാവമായിരുന്നു പൊലീസിന്