
തപാൽ ഡ്യൂട്ടി ഔദ്യോഗിക ജോലിയല്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി….! ഡ്യൂട്ടിക്കിടെ പരിക്കേറ്റ പൊലീസുകാരന് ശമ്പളവും ചികിത്സ അവധിയും നിഷേധിച്ച് ആഭ്യന്തരവകുപ്പ്; നടപടിയിൽ പൊലീസിൽ പ്രതിഷേധം ശക്തം
സ്വന്തം ലേഖിക
തിരുവനന്തപുരം: തപാൽ ഡ്യൂട്ടിക്കിടെ അപകടം പറ്റിയ പൊലീസുകാരന് ചികിത്സ അവധിയും ശമ്പളാനുകൂല്യവും നിഷേധിച്ച ആഭ്യന്തരവകുപ്പിന്റെ നടപടിയിൽ പൊലീസിൽ പ്രതിഷേധം ശക്തം.
തപാൽ ഡ്യൂട്ടി ഔദ്യോഗിക കൃത്യ നിർവഹണത്തിൽ പെടില്ലെന്ന് കാണിച്ച് ഇടുക്കി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ജോളി ജോർജിന്റെ ചികിത്സ കാലയളവ് മറ്റ് അവധിയിൽ ക്രമീകരിക്കാനും ചികി ത്സയിൽ കഴിഞ്ഞ 175 ദിവസത്തെ ശമ്പളം നൽകാനാകില്ലെന്നും കാണിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി പൊലിസ് മേധാവിക്ക് നൽകിയ കത്താണ് സേനാംഗങ്ങളുടെ അതൃപ്തിക്കിടയാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ തൊണ്ടിമുതൽ കൈമാറാനും പൊലീസിന്റെ സുപ്രധാന ഫയലുകൾ മറ്റ് ഓഫിസുകളിലേക്ക് നേരിട്ട് കൈമാറാനും വേണ്ടിയാണ് പൊലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒമാരും ഉന്നത മേലധികാരികളും സിവിൽ പൊലീസ് ഓഫിസർമാരെ തപാൽ ഡ്യൂട്ടിക്ക് നിയോഗിക്കാറുള്ളത്. ഇതിനെ ഔദ്യോഗിക ജോലി സമയമായി തന്നെയാണ് കണ ക്കാക്കൽ.
ഇത്തരത്തിൽ ഔദ്യോ ഗിക രേഖകളുമായി യാത്ര ചെയ്യുന്നതിനിടയിലാണ് ജോളി ജോർജിന് 2021 ഫെബ്രുവരി ഒമ്പതിന് അപകടത്തിൽ പരിക്കേറ്റത്. ആറു മാസം കിടപ്പിലായ ജോളിക്ക് ചികിത്സ അവധിയും ശമ്പളാനുകൂല്യവും നൽകണമെന്നാവശ്യപ്പെട്ട് രണ്ട് തവണ സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കത്ത് നൽകി.
എന്നാൽ തപാൽ ഡ്യൂട്ടി നേരിട്ടുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഉൾപ്പെടില്ലെന്നും അതിനാൽ ശമ്പളം പരി ഗണിക്കാനാകില്ലെന്നുമാണ് ആഭ്യന്തരവകുപ്പ് മറുപടി നൽകിയത്. കൃത്യനിർവഹണത്തിനിടെ പരിക്കുപറ്റി ചികിത്സയിൽ കഴിയു ന്ന പൊലീസുദ്യോഗസ്ഥർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടി സ്ഥാനത്തിൽ ചട്ടങ്ങളിൽ ഇളവ് വരുത്തി മൊത്ത ശമ്പളവും ലഭിക്കത്ത വിധത്തിൽ അവധി അനുവദിക്കണമെന്ന് 2015 ഏപ്രിൽ 16ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് വിരുദ്ധമായാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ മറുപടിയെന്നാണ് സേനാംഗങ്ങളുടെ വാദം